Saturday December 03, 2016
Latest Updates

ലോകകപ്പ് ആവേശം പങ്കിടാന്‍ മോഹന്‍ലാലും ബ്രസീലിലേക്ക്

ലോകകപ്പ് ആവേശം പങ്കിടാന്‍ മോഹന്‍ലാലും ബ്രസീലിലേക്ക്

ലോകകപ്പ് ആവേശത്തില്‍ പങ്കുചേരാന്‍ മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ താരം മോഹന്‍ലാലും. ഇന്ന് ആരംഭിക്കുന്ന സെമി മുതലുള്ള മത്സരങ്ങള്‍ മോഹന്‍ലാല്‍ കാണും. എല്ലാ റോഡുകളും ബ്രസീലിലേക്ക്, താനും ബ്രസീലിലേക്ക് എന്ന് അടിക്കുറിപ്പോടെ കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സ്വന്തം ചിത്രം ഫെയ്‌സ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തു മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ബ്രസീലിലേക്ക് വിമാനം കയറുന്നതിനു തൊട്ടു മുന്‍പുള്ള ചോത്രമാണ് മോഹന്‍ലാല്‍ ആരാധകര്‍ക്കായി ഫെയ്‌സ്ബുക്കില്‍ അപ്ലോഡ് ചെയ്തത്. ക്രിക്കറ്റിനെയും ഫുട്‌ബോളിനെയും ഒരുപോലെ സ്‌നേഹിക്കുന്ന കായിക പ്രേമിയാണ് മോഹന്‍ലാല്‍. 2012 ല്‍ നടന്ന ലണ്ടന്‍ ഒളിമ്പിക്‌സിലും മോഹന്‍ലാല്‍ പോയിരുന്നു. കേരളത്തില്‍ നിന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഐഎം വിജയനും സംഘവും ബ്രസീലില്‍ എത്തിയിട്ടുണ്ട്.

Scroll To Top