Saturday December 10, 2016
Latest Updates

ലോകകപ്പ്: അയര്‍ലണ്ട് സ്വപ്നം തകര്‍ന്നു; പാക്കിസ്ഥാനോട് തോറ്റ് ഐറിഷ് പട പുറത്ത്

ലോകകപ്പ്: അയര്‍ലണ്ട് സ്വപ്നം തകര്‍ന്നു; പാക്കിസ്ഥാനോട് തോറ്റ് ഐറിഷ് പട പുറത്ത്

ലോകകപ്പിലെ പൂള്‍ ബി മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ പാക്കിസ്ഥാന് ഏഴു വിക്കറ്റ് ജയം. അയര്‍ലണ്ട് ഉയര്‍ത്തിയ 237 റണ്‍സ് എന്ന വിജയലക്ഷ്യം 46 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ മറികടക്കുകയായിരുന്നു. ഇതോടെ അയര്‍ലണ്ട ലോകകപ്പില്‍ നിന്നും പുറത്താകുകയും പാക്കിസ്ഥാന്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയും ചെയ്തു.

ഇതോടെ ലോകകപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായി. ശ്രീലങ്ക-ദക്ഷിണാഫ്രിക്ക (ബുധന്‍), ഇന്ത്യ-ബംഗ്ലാദേശ് (വ്യാഴം), പാക്കിസ്ഥാന്‍-ഓസീസ് (വെളളി), വിന്‍ഡീസ്-കിവീസ് (ശനി) എന്നിങ്ങനെയാണ് മത്സരങ്ങള്‍.

സെഞ്ച്വറി നേടിയ ഓപ്പണര്‍ സര്‍ഫാസ് അഹമ്മദും അര്‍ധ സെഞ്ച്വറി നേടിയ അഹമ്മദ് ഷഹ്‌സാദുമാണ് (63) പാക്കിസ്ഥാനായി മികച്ച കളി കാഴ്ച്ചവെച്ചത്. സര്‍ഫറാസ് അഹമ്മദ് 101 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 124 പന്തില്‍ ആറ് ബൗണ്ടറികളുടെ സഹായത്തോടെയായിരുന്നു സര്‍ഫറാസിന്റെ സെഞ്ച്വറി.

നേരത്തെ നായകന്‍ പോര്‍ട്ടര്‍ഫീല്‍ഡിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് അയര്‍ലണ്ടിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. പോര്‍ട്ടര്‍ഫീല്‍ഡ് 131 പന്തില്‍ നിന്നും 11 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 107 റണ്‍സ് എടുത്തു. ഒരു അസോസിയേറ്റ് രാജ്യത്തിന്റെ ക്യാപ്റ്റന്‍ ലോകകപ്പില്‍ സെഞ്ച്വറി നേടുന്നത് ഇതാദ്യമായാണ്.

Scroll To Top