Monday December 05, 2016
Latest Updates

ലോകകപ്പില്‍ വീണ്ടും ഒത്തുകളി ആരോപണം: കാമറൂണ്‍ ഒത്തുകളിച്ചുവെന്ന് ആരോപണം

ലോകകപ്പില്‍ വീണ്ടും ഒത്തുകളി ആരോപണം: കാമറൂണ്‍ ഒത്തുകളിച്ചുവെന്ന് ആരോപണം

ബ്രസീലിയ: ലോകകപ്പ് ഫുട്‌ബോളില്‍ വീണ്ടും ഒത്തുകളി ആരോപണം. ആഫ്രിക്കന്‍ ടീമായ കാമറൂണിനെതിരെയാണ് ഒത്തുകളി ആരോപണം ഉയര്‍ന്നിരിക്കുന്നത്. പ്രാഥമികഘട്ട മത്സരത്തില്‍ ക്രൊയേഷ്യയ്ക്ക് എതിരായ മത്സരത്തില്‍ കാമറൂണിന്റെ ഏഴു താരങ്ങള്‍ ഒത്തുകളിച്ചുവെന്നാണ് ആരോപണം. ഒത്തുകളിയില്‍ പ്രതിയായി മുമ്പ് ശിക്ഷ അനുഭവിച്ചിച്ചിട്ടുള്ള വില്‍സന്‍ രാജ് പെരുമാളാണ് ഒത്തുകളി ആരോപണം ഉന്നയിച്ചത്.

ഒരു ജര്‍മന്‍ മാസികയുമായി നടത്തിയ സംഭാഷണത്തില്‍ , കാമറൂണ്‍ ക്രൊയേഷ്യ മത്സരത്തില്‍ 40ന് കാമറൂണ്‍ തോല്‍ക്കുമെന്നും ഒരു കാമറൂണ്‍ താരം ചുവപ്പുകാര്‍ഡ് കണ്ട് പുറത്താകുമെന്നും പെരുമാള്‍ പ്രവചിച്ചിരുന്നു. പ്രവചനങ്ങള്‍ രണ്ടും യാഥാര്‍ഥ്യമാവുകയും ചെയ്തു. ഇതോടെയാണ് ഒത്തുകളി ആരോപണം സജീവമായത്. ആരോപണം അന്വേഷിക്കുമെന്ന് കാമറൂണ്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി.

ക്രൊയേഷ്യയുടെ മരിയോ മാന്‍സൂക്കിച്ചിനെ ഇടിച്ചതിനാണ് ഇടവേളയ്ക്കുമുമ്പ് കാമറൂണ്‍ താരമായ അലക്‌സ് സോങ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത്. തുടര്‍ന്ന് പത്തുപേരുമായി കളിച്ചാണ് കാമറൂണ്‍ ക്രൊയേഷ്യയോട് എതിരില്ലാത്ത നാല് ഗോളിന് കീഴടങ്ങിയത്.

Scroll To Top