Saturday December 10, 2016
Latest Updates

ലോകകപ്പില്‍ വിന്‍ഡീസിന് അപൂര്‍വ റെക്കോര്‍ഡ്, ഓള്‍ഔട്ടാകുന്ന ടീമിന്റെ ഉയര്‍ന്ന റണ്‍റേറ്റ് വെസ്റ്റിന്‍ഡീസിന്

ലോകകപ്പില്‍ വിന്‍ഡീസിന് അപൂര്‍വ റെക്കോര്‍ഡ്, ഓള്‍ഔട്ടാകുന്ന ടീമിന്റെ ഉയര്‍ന്ന റണ്‍റേറ്റ് വെസ്റ്റിന്‍ഡീസിന്

വെല്ലിങ്ടണ്‍: ലോകകപ്പ് ക്വാര്‍ട്ടറില്‍ ന്യൂസിലന്‍ഡിനെതിരെ തോല്‍വി വഴങ്ങിയെങ്കിലും വെസ്റ്റിന്‍ഡീസ് മടങ്ങുന്നത് അപൂര്‍വ റെക്കോര്‍ഡുമായി. ഏകദിന ചരിത്രത്തിലെ ഓള്‍ഔട്ടാകുന്ന ഒരു ടീമിന്റെ ഉയര്‍ന്ന റണ്‍റേറ്റ് എന്ന റെക്കോര്‍ഡാണ് വിന്‍ഡീസ് ടീം സ്വന്തമാക്കിയത്.

കിവീസിന്റെ 393 എന്ന കൂറ്റന്‍ സ്‌കോറിന് മുന്നില്‍ 30.3 ഓവറില്‍ 250 റണ്‍സിനാണ് വിന്‍ഡീസ് ഓള്‍ഔട്ട് ആയത്. ഓള്‍ ഔട്ടായ സമയത്ത് വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 117 പന്തില്‍ 144 റണ്‍സ് മാത്രമായിരുന്നു.

33 പന്തില്‍ 66 റണ്‍സെടുത്ത ഗെയ്‌ലും 26 പന്തില്‍ 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹോള്‍ഡറുമാണ് വെസ്റ്റിന്ത്യന്‍ വെടിക്കെട്ട് നയിച്ചത്. കാര്‍ട്ടര്‍ (39 പന്തില്‍ 37), സാമുവല്‍സ് (17 പന്തില്‍ 27), ഡാരന്‍ സമ്മി (16 പന്തില്‍ 27), ആന്‍േ്രഡ റസല്‍ (11 പന്തില്‍ 20) എന്നിവരാണ് വിന്‍ഡീസ് ടീമിന്റെ മറ്റ് സ്‌കോറര്‍മാര്‍.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 30.3 ഓവറില്‍ 166 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തിരുന്നത്.

Scroll To Top