Sunday December 04, 2016
Latest Updates

ലോകകപ്പില്‍ മലയാളി ബാലനും; ഫ്രാന്‍സ് ടീമംഗങ്ങളെ മൈതാനത്തേക്ക് ആനയിക്കാന്‍ തൃശൂര്‍ സ്വദേശി ഫഹിമും

ലോകകപ്പില്‍ മലയാളി ബാലനും; ഫ്രാന്‍സ് ടീമംഗങ്ങളെ മൈതാനത്തേക്ക് ആനയിക്കാന്‍ തൃശൂര്‍ സ്വദേശി ഫഹിമും

ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ത്യ കളിക്കുന്നില്ലെങ്കിലും ലോകകപ്പ് മൈതാനിയില്‍ മലയാളി സാന്നിധ്യവും. തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപാറ ഞരവത്തോടിയില്‍ ഫൈസലിന്റെ മകനും ജെംസ് വിഞ്ചെസ്റ്റര്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ഫഹിം ഫൈസല്‍ എന്നാ മലയാളി ബാലനാണ് ലോക താരങ്ങള്‍ക്കൊപ്പം മൈതാനത്ത് ഇറങ്ങാന്‍ ഭാഗ്യം ലഭിച്ചത്. 25 ന് നടക്കുന്ന ഫ്രാന്‍സ് ഇക്വഡോര്‍ മത്സരത്തിന് മുന്നോടിയായി താരങ്ങളെ മൈതാനത്തേക്ക് ആനയിക്കുന്ന ബാലസംഘത്തില്‍ ഫഹിമുമുണ്ട്. റിയോ ഡിജനീറോയിലാണ് മത്സരം.

ഫ്രാന്‍സ് ടീമംഗങ്ങള്‍ക്കൊപ്പമാണ് ഫഹിം മൈതാനത്ത് ഇറങ്ങുന്നത്. മക്‌ഡൊണാള്‍ഡ്‌സ് അറേബ്യ നടത്തിയ മത്സരത്തിലൂടെയാണ് ഫഹിം ബ്രസീലില്‍ പോകാന്‍ അവസരം നേടിയത്. ഫ്രാന്‍സ് ടീമിനൊപ്പമാണ് ഫഹിം മൈതാനത്ത് ഇറങ്ങുന്നതെങ്കിലും പോര്‍ച്ചുഗല്‍ ടീമിന്റെ ആരാധകനാണ് ഫഹിം. കടുത്ത ഫുട്‌ബോള്‍ ആരാധകനായ ഫഹിം ദുബൈ സെപ്റ്റ് സെന്ററില്‍ ഫുട്‌ബോള്‍ പരിശീലിക്കുന്നുണ്ട്. ഫാഹിമിനെക്കൂടാതെ മറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി യുഎയില്‍ നിന്ന് അവസരം ലഭിച്ചിട്ടുണ്ട്.

Scroll To Top