Friday December 09, 2016
Latest Updates

ലോകകപ്പില്‍ ഇന്ന് ക്വാര്‍ട്ടര്‍ പോരാട്ടം തുടങ്ങും

ലോകകപ്പില്‍ ഇന്ന് ക്വാര്‍ട്ടര്‍ പോരാട്ടം തുടങ്ങും

രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പില്‍ ഇന്ന് ക്വാര്‍ട്ടര്‍ പോരാട്ടം തുടങ്ങും. രാത്രി 9.30ന് ഫ്രാന്‍സും ജര്‍മ്മനിയും തമ്മിലാണ് ആദ്യ കളി. പുലര്‍ച്ചെ 1.30ന് ബ്രസീല്‍ കൊളംബിയയെ നേരിടും. എല്ലാവര്‍ക്കും ഇത് ജീവന്മരണ പോരാട്ടമാണ്. ഫ്രാന്‍സ്, ജര്‍മനി പോരാട്ടം തുല്യശക്തികളുടെ പോരാട്ടമായാണ് കളി വിദഗ്ദര്‍ വിലയിരുത്തുന്നത്. എന്നാല്‍ കൊളംബിയ, ബ്രസീല്‍ പോരാട്ടത്തില്‍ ആതിഥേയരെന്ന ആനുകൂല്യം ബ്രസീലിന് അനുകൂല ഘടകമാണ്.

ഗ്രൂപ്പ് ഘട്ടത്തില്‍ താരതമ്യേന ദുര്‍ബലരായ ടീമുകളായിരുന്നു ഫ്രാന്‍സിന്റെ എതിരാളികള്‍. അതുകൊണ്ട് തന്നെ ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ട മികവ് ഈ റൌണ്ടിലും അവര്‍ക്ക് തെളിയിക്കേണ്ടിവരും. മറുവശത്ത് പോര്‍ച്ചുഗലിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് കീഴടക്കിയ ജര്‍മനി മറ്റ് മത്സരങ്ങളില്‍ അതേ പോരാട്ട മികവ് പ്രകടിപ്പിച്ചിട്ടില്ല. ഇത് ജര്‍മനിക്ക് തലവേദനയാണ്. ലോകകപ്പ് ഗോള്‍വേട്ടയില്‍ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പം എത്തിയ ക്ലോസെയും ഗോളടി വീരന്‍ മുള്ളറുമാണ് ജര്‍മനിയുടെ പ്രതീക്ഷ. അള്‍ജീരിയയുമായുള്ള മത്സരത്തില്‍ ഭാഗ്യത്തിന്റെ ആനുകൂല്യത്തിലാണ് ജര്‍മനി കടന്നു കൂടിയത്. മുന്‍ മത്സരങ്ങളിലെ പിഴവ് ആവര്‍ത്തിച്ചാല്‍ ജര്‍മനി വെറും കൈയ്യോടെ മടങ്ങേണ്ടി വരം.

നാട്ടില്‍ നടക്കുന്ന ലോകകപ്പ് എന്ന ആനുകൂല്യമുണ്ടായിട്ടും പല മത്സരങ്ങളിലും ബ്രസീല്‍ ഭാഗ്യത്തിന്റെ ആനുകൂല്യത്തിലാണ് ജയിച്ച് കയറിയത്. നെയ്മര്‍ എന്ന സൂപ്പര്‍ താരത്തെ അമിതമായി ആശ്രയിക്കേണ്ടി വരുന്നു എന്നതാണ് ബ്രസീലിന്റെ പോരായ്മ. എസ്‌കൊബാറിന്റെ ഇരുപതാം രക്‌സ്തസാക്ഷിത്വത്തിന്റെ ഓര്‍മയില്‍ കളത്തില്‍ ഇറങ്ങുന്ന കൊളംബിയ അട്ടിമറി ജയം പ്രതീക്ഷിക്കുന്നു.

Scroll To Top