Wednesday December 07, 2016
Latest Updates

ലോകകപ്പിലും ഒത്തുകളി ആരോപണം; ഘാന സംശയത്തിന്റെ നിഴലില്‍

ലോകകപ്പിലും ഒത്തുകളി ആരോപണം; ഘാന സംശയത്തിന്റെ നിഴലില്‍

ലോകകപ്പിലും ഒത്തുകളി ആരോപണം. കഴിഞ്ഞ ദിവസം നടന്ന ജര്‍മനി, ഘാന മത്സരത്തില്‍ ഒത്തുകളി നടന്നുവെന്നാണ് ആരോപണം. മത്സരത്തില്‍ കരുത്തരായ ജര്‍മനിയെ ഘാന സമനിലയില്‍ തളച്ചിരുന്നു. ദി ഡെയിലി ടെലിഗ്രാഫും ചാനല്‍ ഫോറം നടത്തിയ അന്വേഷണത്തില്‍ ഒത്തുകളി വെളിപെട്ടതായാണ് റിപ്പോര്‍ട്ട്.

ഘാന ഫുട്‌ബോള്‍ അസോസിയേഷനും ഫിഫയും ചില മാച്ച് റഫറിമാരും ഒരു വാതുവയ്പ്പ് മാഫിയയും ഈ ഒത്തുകളിയില്‍ പങ്കാളികളാണെന്ന് ടെലിഗ്രാഫ് ആരോപിക്കുന്നു. ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്വെസി എന്യാന്തകയി തങ്ങള്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ ഒത്തുകളി ആരോപണം സമ്മതിച്ചതായും ചാനല്‍ ഫോര്‍ അവകാശപ്പെട്ടു.

ഘാന പങ്കെടുക്കേണ്ട അന്താരാഷ്ട്ര മത്സരങ്ങള്‍ ഏതൊക്കെയെന്ന് തീരുമാനിക്കുന്നതും ടീമിന്റെ അന്തിമഘടന നിശ്ചയിക്കുന്നതും ഈ വാതുവെയ്പ്പ് സംഘമാണെന്ന് ചാനല്‍ ഫോര്‍ ആരോപിക്കുന്നു. ക്രിസ്റ്റഫര്‍ ഫോര്‍സിതേ എന്ന ഫിഫ ഏജന്റിനെ ഇടനിലക്കാരനാക്കിയാണ് ഘാന ഒത്തുകളി ആസൂത്രണം ചെയ്യുന്നതെന്നും ചാനല്‍ ഫോര്‍ ആരോപിക്കുന്നു.  ഘാന ഫുട്‌ബോള്‍ അസോസിയേഷനിലെ പ്രധാനപ്പെട്ട ഒഫീഷ്യല്‍ ഒബെദ് എന്‍കേതിയയും ഒത്തുകളിക്കാര്‍ക്ക് വേണ്ട സഹായം ചെയ്യുന്നു.

ഒത്തുകളിക്ക് ധാരണയായ ശേഷം റഫറിമാര്‍ക്ക് പണം കൊടുത്ത് മത്സരം തങ്ങള്‍ പറയുന്നത് പ്രകാരം നിയന്ത്രിക്കുന്നു. ലോകകപ്പിന് മുന്നോടിയായി ഘാന ദക്ഷിണകൊറിയയ്‌ക്കെതിരേ സൗഹൃദമത്സരം കളിക്കാനെത്തുന്നതിനിടെയാണ് ചാനല്‍ ഫോര്‍ ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയത്. ചാനലിന്റെ വെളിപ്പെടുത്തലോടെ ലോകകപ്പില്‍ ഘാന കളിച്ച മത്സരങ്ങള്‍ സംശയത്തിന്റെ നിഴലിലാണ്.

Scroll To Top