Sunday December 11, 2016
Latest Updates

ലോകം ചുറ്റാന്‍ വന്നവന്റെ ബൈക്ക് അടിച്ചുമാറ്റി

ലോകം ചുറ്റാന്‍ വന്നവന്റെ ബൈക്ക് അടിച്ചുമാറ്റി

ഡബ്ലിന്‍: യൂറോപും റഷ്യയും കറങ്ങിയടിച്ചെത്തിയതായിരുന്നു അയാള്‍. തന്റെ യമഹ ബൈക്കില്‍ ലോകം ചുറ്റുക എന്ന ലക്ഷ്യവുമായി. എന്നാല്‍, കാലക്കേടെന്നുപറയട്ടെ ഡബ്ലിനില്‍ എത്തി മണിക്കൂറുകള്‍ തികയും മുന്‍പ് ബൈക്കും അതില്‍ ഉണ്ടായിരുന്ന സാധനങ്ങളും അടക്കം എല്ലാം മോഷ്ടിക്കപ്പെട്ടു.

ആസ്‌ട്രേലിയക്കാരനായ യുവാവിനാണ് അക്കിടി പറ്റിയിരിക്കുന്നത്. തന്റെ യമഹ ടീനിയര്‍ ബൈക്കില്‍ ലോകം ചുറ്റാനായിറങ്ങിയ ബ്രിസ്‌ബെയിന്‍കാരനായ റോബന്‍ ഫ്‌ലെമിംഗ്ഹാമ് ഇപ്പോള്‍ ഡബ്ലിനില്‍ കുടുങ്ങിയിരിക്കുകയാണ്.
ഏകദേശം 30,000ത്തോളം കിലോമീറ്ററുകള്‍ ഓടിക്കഴിഞ്ഞ് ഡബ്ലിനിലേക്ക് പ്രവേശിച്ചതായിരുന്നു റോഹന്‍.
ആസ്റ്റന്‍ ക്വേയിലും ഒകോണല്‍ ബ്രിഡ്ജിനു സമീപവുമാണ് ബൈക്ക് നിര്‍ത്തിയിട്ടത്. 21കാരനായ റോഹന്‍ തനിക്കു താമസിക്കാനായി ഒരു സ്ഥലം ശരിയാക്കാനുള്ള തിരക്കിലായിരുന്നു. റോഹന്റെ സാധനങ്ങളൊക്കെ ബൈക്കില്‍ കെട്ടിവച്ചിരിക്കുകയായിരുന്നു. വസ്ത്രങ്ങളും ഹെല്‍മെറ്റും ലാപ്‌ടോപ്പുമടക്കം എല്ലാം നഷ്ടമായി പെരുവഴിയിലായ അവസ്ഥയിലാണ് സഞ്ചാരി.
ഫ്‌ലെമിംഗ്ഹാമിനെ സഹായിക്കാന്‍ ഒട്ടേറെപ്പേര്‍ സന്നദ്ധരായി വന്നിട്ടുമുണ്ട്. ഡബ്ലിനില്‍ വച്ച് ബൈക്ക് ടൂറിസ്റ്റുകള്‍ക്കു നേരെ നടക്കുന്ന മൂന്നാമത് മോഷണമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആസ്‌ട്രേലിയന്‍ സഞ്ചാരിക്കു സംഭവിച്ചിരിക്കുന്ന നഷ്ടമറിഞ്ഞ് യുകെജിഎസ്ആര്‍ മോട്ടോര്‍ സൈക്കിള്‍ ഫോറം സഹായിക്കാനായി മുന്നോട്ടുവന്നിട്ടുണ്ട്. എംഎജി അയര്‍ലണ്ടും തങ്ങളുടെ വെബ്‌സൈറ്റിലൂടെ വിവരങ്ങള്‍ കൈമാറുകയും സഹായിക്കാന്‍ തയ്യാറാവുകയും ചെയ്തിട്ടുണ്ട്.
ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നവര്‍ 01 666 9000 എന്ന നമ്പറില്‍ പേര്‍സ് ഗാര്‍ഡ സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു.

Scroll To Top