Sunday December 04, 2016
Latest Updates

ലൈസന്‍സ് പുതുക്കാന്‍ കാലതാമസം വന്നേയ്ക്കും

ലൈസന്‍സ് പുതുക്കാന്‍ കാലതാമസം വന്നേയ്ക്കും

ഡബ്ലിന്‍:ലൈസന്‍സ് കാലാവധി തീരാന്‍ നാലാഴ്ച്ചയെങ്കിലും മാത്രം ബാക്കിയുള്ള െ്രെഡവര്‍മാര്‍ക്കുമാത്രമേ ഇനി പുതിയ രീതിയിലേയ്ക്കു ലൈസന്‍സ് പുതുക്കി കിട്ടുന്നതിന് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളുവെന്ന് അധികൃതര്‍.

പുതിയ നാഷണല്‍ െ്രെഡവര്‍ ലൈസന്‍സ് സര്‍വ്വീസിന് (എന്‍ഡിഎല്‍എസ്) പ്രവര്‍ത്തിച്ചുതുടങ്ങിയ ദിവസം മുതല്‍ തന്നെ പ്രശ്‌നങ്ങളും കാലതാമസങ്ങളും നേരിടേണ്ടിവന്നതിനാലാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഉണ്ടാക്കിയിരിക്കുന്നത്.
34 എന്‍ഡിഎല്‍എസ് കേന്ദ്രങ്ങളാണ് ആകെ ഉള്ളത്. ലൈസന്‍ലസ് പുതുക്കാനും വാങ്ങാനും െ്രെഡവര്‍മാര്‍ക്ക് ഈ 34 കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരും. എന്നാല്‍ ഉള്‍പ്രദേശങ്ങളിലുള്ള ആളുകള്‍ക്ക് ഇവിടങ്ങളില്‍ എത്തിച്ചേരാന്‍ വളരെയധികം പ്രയാസപ്പെടേണ്ടിവരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മുന്‍പ് 55ഓളം വരുന്ന ലോക്കല്‍ മോട്ടോര്‍ ടാക്‌സ് ഓഫീസുകളാണ് ലൈസന്‍സ് സംബന്ധമായ കാര്യങ്ങള്‍ നോക്കിയിരുന്നത്. അതുകൊണ്ട് തന്നെ ഉള്‍പ്രദേശങ്ങളിലുള്ളവര്‍ക്ക് ഇവിടങ്ങളില്‍ എത്തിച്ചേരാനും ബുദ്ധിമുട്ടില്ലായിരുന്നു.
പുതിയ ക്രഡിറ്റ് കാര്‍ഡ് അനുവദിക്കുന്നതിനു മുന്‍പ് ഒരു ഫോട്ടോയും അപേക്ഷകന്റെ ഒപ്പും കംപ്യൂട്ടറില്‍ ഫീഡ് ചെയ്യും. ഇതൊക്കെ ലൈസന്‍സ് നല്‍കുന്നതിനുള്ള പുതിയ സെക്യൂരിറ്റി നിബന്ധനകളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.
എന്നാല്‍ ഇപ്പോള്‍ 34സെന്ററുകളില്‍ നോര്‍ത്ത് വെസ്റ്റ് ഭാഗങ്ങളിലുള്ള 12 എണ്ണത്തില്‍ ടെക്‌നിക്കലായിട്ടുള്ള ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ പല അപേക്ഷകളും കെട്ടിക്കിടക്കുകയുമാണ്. കഴിഞ്ഞ ചൊവ്വാഴ്ച്ച പ്രവര്‍ത്തനമാരംഭിച്ച എന്‍ഡിഎല്‍എസിനു നേരിടേണ്ടിവന്ന കനത്ത വെല്ലുവിളിയായിരിക്കുകയാണ് ഈ ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍. കൂടുതലും െ്രെഡവര്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ച് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്.
പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നതിനാലും ഇപ്പോള്‍ ലഭിച്ചിരിക്കുന്ന മുഴുവന്‍ അപേക്ഷകള്‍ക്കും ലൈസന്‍സ് നല്‍കാന്‍ കഴിയാത്തതിനാലുമാണ് ഇപ്പോള്‍ വളരെ അത്യാവശ്യക്കാര്‍ മാത്രം ലൈസന്‍സിന് അപേക്ഷിക്കണമെന്ന് അറിയിപ്പു നല്‍കിയിരിക്കുന്നത്.
ലൈസന്‍സിന്റെ ആവശ്യകത വര്‍ദ്ധിച്ചുവരുന്ന ഒരു സാഹചര്യമാണെന്നും എന്നാല്‍ വളരെ അത്യാവശ്യക്കാര്‍ മാത്രം ഇപ്പോല്‍ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷയുമായി വന്നാല്‍ മതിയെന്നുമാണ് എന്‍ഡിഎല്‍എസ് ഓഫീസ് അധികൃതര്‍ അറിയിക്കുന്നത്.

Scroll To Top