Sunday December 11, 2016
Latest Updates

ലൈംഗിക പീഡനത്തിന്റെ ഇരകള്‍ക്ക് ഓരോ ജില്ലയിലും പുനരധിവാസ കേന്ദ്രം: മേനക ഗാന്ധി

ലൈംഗിക പീഡനത്തിന്റെ ഇരകള്‍ക്ക് ഓരോ ജില്ലയിലും പുനരധിവാസ കേന്ദ്രം: മേനക ഗാന്ധി

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ലൈംഗിക പീഡനത്തിന്റെ ഇരകളെ പാര്‍പ്പിക്കാന്‍ പുനരധിവാസ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി മേനക ഗാന്ധി. ജില്ല അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും പുനരധിവാസ കേന്ദ്രങ്ങള്‍ തുറക്കും. ബലാത്സംഗങ്ങളില്‍ ഇരയാകുന്നവരെ രക്ഷിക്കാന്‍ നിരവധി വഴികള്‍ ആരായുന്നതായും ഇതിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും മേനകാ ഗാന്ധി പറഞ്ഞു.

സ്ത്രീകള്‍ക്കായി വിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പുനരധിവാസ കേന്ദ്രങ്ങള്‍ തുറക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ച് വരികയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് നിയമപരമായും ആരോഗ്യപരമായുമുള്ള സംരക്ഷണം നല്‍കുകയാണ് പുനരധിവാസ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.

Scroll To Top