Thursday December 08, 2016
Latest Updates

ലൈംഗിക പീഡനക്കേസില്‍ സരിത ഒളിച്ചുകളി തുടരുന്നു; അബ്ദുള്ളക്കുട്ടിക്കെതിരെ ഇന്നും മൊഴി നല്കിയില്ല

ലൈംഗിക പീഡനക്കേസില്‍ സരിത ഒളിച്ചുകളി തുടരുന്നു; അബ്ദുള്ളക്കുട്ടിക്കെതിരെ ഇന്നും മൊഴി നല്കിയില്ല

തിരുവനന്തപുരം:  എപി അബ്ദുള്ളക്കുട്ടി എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ സരിത എസ് നായര്‍ ഒളിച്ചുകളി തുടരുന്നു. നേരത്തെ നിരവധി തവണ മൊഴി നല്കാതെ ഒളിച്ചുകളിച്ച സരിത ഇന്നും കോടതിയില്‍ ഹാജരായില്ല. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് മൊഴി നല്‍കേണ്ടത്.

എന്നാല്‍ ഇന്നും മൊഴി നല്കാതെ ഒളിച്ചുകളി തുടരുന്ന സരിത 5 ദിവസം കൂടി നീട്ടിച്ചോദിച്ചു ആശുപത്രിയിലായതിനാല്‍ 5 ദിവസം കൂടി സാവകാശം നല്കണമെന്നായിരുന്നു സരിതയുടെ അപേക്ഷ. എന്നാല്‍ നാളെതന്നെ മൊഴി നല്കണമെന്നും ഇനിയൊരവസരം നീട്ടി നല്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തിയ അബ്ദുള്ളക്കുട്ടി സരിതയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.

Scroll To Top