Friday December 09, 2016
Latest Updates

ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ ഇനി പെണ്‍കുട്ടികള്‍ക്ക് ആയോധനകലകളില്‍ പരിശീലനം നല്‍കും

ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ ഇനി പെണ്‍കുട്ടികള്‍ക്ക് ആയോധനകലകളില്‍ പരിശീലനം നല്‍കും

ലക്‌നൗ: വര്‍ദ്ധിച്ച് വരുന്ന ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ യുപിയില്‍ പെണ്‍കുട്ടികള്‍ക്ക് ആയോധനകലകളില്‍ പരിശീലനം നല്‍കാന്‍ തീരുമാനം. സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥിനികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ആയോധനകല അഭ്യസനം സിലബസിന്റെ ഭാഗമാക്കും. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

യുപിയില്‍ കഴിഞ്ഞിടെ ഉണ്ടായ ബലാത്സംഗങ്ങള്‍ സര്‍ക്കാരിന് നാണക്കേടായ സാഹചര്യത്തിലാണ് നടപടി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ അഖിലേഷ് യാദവ് ലൈംഗികാതിക്രമ കേസുകളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കി . 1090 വുമണ്‍ ഹെല്‍പ് ലൈന്‍ കേന്ദ്രങ്ങളും യുപിയില്‍ തുറന്നിട്ടുണ്ട്.

Scroll To Top