Wednesday December 07, 2016
Latest Updates

ലൈംഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ പോപ്പ് ഫ്രാന്‍സിസ്…

ലൈംഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ പോപ്പ് ഫ്രാന്‍സിസ്…

വത്തിക്കാന്‍ :കുട്ടികള്‍ക്കു നേരെ ഉയരുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് തടയിടാന്‍ പോപ്പ് ഫ്രാന്‍സിസ് പ്രത്യേക കമ്മീഷന് ആഹ്വാനം ചെയ്തു. കുട്ടികളെ ഇത്തരത്തിലുള്ള അതിക്രമങ്ങളില്‍ നിന്നും രക്ഷിക്കാനായി വിദഗ്ദ്ധരുടെ ഉപദേശം ആവശ്യപ്പെട്ടുകൊണ്ട് പോപ്പ് നടത്തിയ യോഗത്തിലാണ് കമ്മീഷന്‍ രൂപീകരിക്കാനുള്ള തീരുമാനം ഉണ്ടായത്.
ഇത്തരം അതിക്രമങ്ങള്‍ തടയുന്നതോടൊപ്പം തന്നെ മുന്‍പ് ലൈംഗിക അതിക്രമങ്ങള്‍ക്ക് പാത്രമാവേണ്ടിവന്നിട്ടുള്ള കുട്ടികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുക എന്നുള്ളതും കമ്മീഷന്റെ ചുമതലയില്‍ ഉള്‍പ്പെടും.
ബോസ്റ്റനിലെ ആര്‍ച്ച് ബിഷപ്പായ സീന്‍ ഒ’മാല്ലി ആണ് കമ്മീഷന്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് നടത്തിയത്. പോപ്പ് ഫ്രാന്‍സിസും വത്തിക്കാന്‍ ഭരണ നിര്‍വ്വഹണത്തിലും പള്ളിയുടെ പ്രവര്‍ത്തനങ്ങളിലും പോപ്പിനെ സഹായിക്കുന്ന അദ്ദേഹത്തിന്റെ 8 കര്‍ദിനാള്‍മാരും പങ്കെടുത്ത യോഗത്തിന്റെ അവസാനത്തിലാണ് ആര്‍ച്ച് ബിഷപ്പ് ഇക്കാര്യം അറിയിച്ചത്.
കുട്ടികളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പരിശോധിക്കുകയും ഇതുമായി ബന്ധപ്പെട്ട് പള്ളി അധികാരികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നതുള്‍പ്പെടെ ഒട്ടേറെ കര്‍ത്തവ്യങ്ങളാണ് കമ്മീഷന് നല്‍കിയിരിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് ഒ’മാല്ലി മാധ്യമങ്ങളോട് പറഞ്ഞു.

Scroll To Top