Monday December 05, 2016
Latest Updates

ലേബറിന് ജനപിന്തുണ കൂടി; ജോണ്‍ ബര്‍ട്ടന്‍ ജനപ്രീതിയില്‍ രണ്ടാം സ്ഥാനത്ത്

ലേബറിന് ജനപിന്തുണ കൂടി; ജോണ്‍ ബര്‍ട്ടന്‍ ജനപ്രീതിയില്‍ രണ്ടാം സ്ഥാനത്ത്

ഡബ്ലിന്‍: ജോണ്‍ ബര്‍ട്ടന്‍ പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുത്തത് ലേബര്‍ പാര്‍ട്ടിക്ക്ഗുണകരമായതായി സര്‍വേ റിപ്പോര്‍ട്ട്. ജോണ്‍ ബര്‍ട്ടന്‍ നേതൃസ്ഥാനത്തേക്ക് വന്നതോടെ പാര്‍ട്ടിയുടെ ജനപിന്തുണയില്‍ വന്‍ വര്‍ദ്ധനയുണ്ടായതായി അഭിപ്രായ സര്‍വേ റിപ്പോര്‍ട്ട്. ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണ 7 ശതമാനത്തില്‍ നിന്ന് 14 ആയി വര്‍ദ്ധിച്ചു. ഏതാനും മാസങ്ങള്‍ക്കിടെ ഇത് ആദ്യമായാണ് ലേബറിന്റെ ജനപിന്തുണ ഇരട്ടിയായി വര്‍ദ്ധിച്ചത്.

അതേസമയം ഫിനഗേല്‍ പാര്‍ട്ടിയുടെ ജനപിന്തുണ 2 ശതമാനം കുറഞ്ഞു 24 ശതമാനമായി. സിന്‍ ഫിന്‍ പാര്‍ട്ടിയുടെ ജനപിന്തുണ 2 ശതമാനം കുറഞ്ഞു 19 ശതമാനമായി. ഫിനാഫാള്‍ പാര്‍ട്ടിയുടെ ജനപിന്തുണ ഒരു ശതമാനം കുറഞ്ഞ് 18 ആയി. ഇന്‍ഡിപ്പെന്‍ഡന്‍സിന്റെയും മറ്റുള്ളവരുടെയും ജനപിന്തുണ യഥാക്രമം 22, 24 ശതമാനമായി കുറഞ്ഞു. ഗ്രീന്‍ പാര്‍ട്ടിയുടെ ജനപിന്തുണ 2 ശതമാനത്തില്‍ തന്നെ തുടരുന്നു. ജോണ്‍ ബര്ട്ടന്റെ നേതൃത്വം ലേബറിന് ഗുണം ചെയ്തത് കൂടാതെ നേതാവെന്ന നിലയിലും ബര്‍ട്ടന്റെ ജനപിന്തുണ കൂടി.

നിലവില്‍ അയര്‍ലണ്ടില്‍ ജനപ്രീതിയില്‍ രണ്ടാം സ്ഥാനത്താണ് ജോണ്‍ ബര്‍ട്ടന്‍. ജനപ്രീതിയുള്ള നേതാവിനെ കണ്ടെത്തുന്നതിനുള്ള സര്‍വേയില്‍ ബര്‍ട്ടന്‍ 45 ശതമാനം വോട്ടുകള്‍ നേടി. 47 ശതമാനം വോട്ടുകളുമായി ജെറി ആഡംസാനു ഒന്നാം സ്ഥാനത്ത്.മൈക്കല്‍ മാര്‍ട്ടിന്റെ ജനപ്രീതി 6 ശതമാനം കുറഞ്ഞു 39 ശതമാനവും പ്രധാനമന്ത്രി എന്‍ഡ കെന്നിയുടെ ജനപ്രീതി 5 ശതമാനവും കുറഞ്ഞു.

Scroll To Top