Friday December 09, 2016
Latest Updates

ലേബര്‍ സ്ഥാനാര്‍ഥി എമര്‍ കോസ്റ്റലയുടെ ഭര്‍ത്താവായ മന്ത്രി ജോ കൊസ്‌റ്റെലോയെ പട്ടി കടിച്ചതെന്തു കൊണ്ട് ?

ലേബര്‍ സ്ഥാനാര്‍ഥി എമര്‍ കോസ്റ്റലയുടെ ഭര്‍ത്താവായ മന്ത്രി ജോ കൊസ്‌റ്റെലോയെ പട്ടി കടിച്ചതെന്തു കൊണ്ട് ?

ഡബ്ലിന്‍: ഡബ്ലിനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡബ്ലിന്‍ ടിഡി ജോ കൊസ്‌റ്റെലോയെ പട്ടി കടിച്ചു. ജൂനിയര്‍ മന്ത്രി കൂടിയായ ജോ ഡബ്ലിനില്‍ മത്സരിക്കുന്ന തന്റെ ഭാര്യ എമര്‍  കോസ്റ്റലയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി പട്ടികടിയേറ്റത്. 

ഡബ്ലിനിലെ ഒരു വീടിന് പുറത്ത് വോട്ടര്‍മാര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് പട്ടിയുടെ ആക്രമണം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. താന്‍ വോട്ടര്‍മാരുമായി സംസാരിച്ച് കൊണ്ട് നില്‍ക്കവെ തൊട്ടടുത്ത വീടിന്റെ ഗാര്‍ഡനില്‍ നിന്നും ഓടി വന്ന പട്ടി അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. 

പട്ടിയുടെ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കൈയ്ക്ക് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ല. തന്നെ ആക്രമിച്ച പട്ടിക്ക് രാഷ്ട്രീയക്കാരോട് പ്രത്യേക താല്‍പ്പര്യമുണ്ടെന്ന് തോന്നുന്നുവെന്ന് അദ്ദേഹം തമാശയായി പ്രതികരിച്ചു.എന്നാല്‍ കുടിവെള്ളത്തിന് പോലും വിലയിട്ടതും പ്രോപ്പര്‍ട്ടി ടാക്‌സ് ഏര്‍പ്പെടുത്തിയതും പട്ടിയ്ക്കു പോലും ഇഷ്ട്ടപ്പെട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ കണ്ടെത്തല്‍! -റെജി സി ജേക്കബ്‌

Scroll To Top