Wednesday December 07, 2016
Latest Updates

ലേബര്‍ പാര്‍ട്ടി സിന്‍ ഫിനുമായി സഖ്യം രൂപീകരിക്കാന്‍ ശ്രമം ആരംഭിച്ചു

ലേബര്‍ പാര്‍ട്ടി സിന്‍ ഫിനുമായി സഖ്യം രൂപീകരിക്കാന്‍ ശ്രമം ആരംഭിച്ചു

ഡബ്ലിന്‍: ലോക്കല്‍, യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി
നേരിട്ട ലേബര്‍ പാര്‍ട്ടി സിന്‍ ഫിനുമായി സഖ്യസാധ്യത ആരായുന്നു. എമോണ്‍
ഗില്‍മോറിന്റെ പിന്‍ഗാമിയായി താന്‍ ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് എത്തിയാല്‍സഖ്യസാധ്യത തള്ളിക്കളയാനാകില്ലെന്ന് ലേബര്‍ നേതാവും ജൂനിയര്‍ മന്ത്രിയുമായ അലക്‌സ് വൈറ്റ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്
എമോണ്‍ ഗില്‍മോര്‍ രാജി വെച്ചതോടെയാണ് ലേബര്‍ പാര്‍ട്ടിക്ക് പുതിയ നേതാവിനെ
തെരയുന്നത്. പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് അലക്‌സ് വൈറ്റിനെ കൂടാതെ സോഷ്യല്‍
പ്രൊട്ടക്ഷന്‍ വകുപ്പ് മന്ത്രി ജോണ്‍ ബര്‍ട്ടനും രംഗത്തുണ്ട്. ഇരു നേതാക്കളില്‍
ആര്‍ക്ക് നറുക്ക് വീഴുമെന്ന് വ്യക്തമായിട്ടില്ല. ജൂലൈ നാലിനാണ് ലേബര്‍
പാര്‍ട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത്.

ജോണ്‍ ബര്‍ട്ടനെ പിന്തള്ളി നേതൃസ്ഥാനത്തേക്ക് എത്താന്‍ കഴിയുമെന്ന് തനിക്ക്
പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്ന് അലക്‌സ് വൈറ്റ് പറഞ്ഞു. അങ്ങനെയെങ്കില്‍ സിന്‍
സിനുമായി സഖ്യസാധ്യത ആരായുമെന്നാണ് അലക്‌സ് വൈറ്റിന്റെ നിലപാട്. ഇപ്പോള്‍
ഇടതു പാര്‍ട്ടികളുടെ ചേരിയിലാണ് സിന്‍ ഫിന്‍ പാര്‍ട്ടി നില്‍ക്കുന്നത്. ന്യൂസ്
ടോക്ക് ബ്രേക്ക് ഫാസ്റ്റിന് നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ്
അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. അഭിമുഖത്തില്‍ എമോണ്‍ ഗില്‍മോറിന്റെ
പ്രവര്‍ത്തനങ്ങളെ പ്രശംസിക്കാനും അലക്‌സ് വൈറ്റ് മറന്നില്ല.

അതേസമയം ലേബര്‍ പാര്‍ട്ടിയുടെ സഖ്യരൂപീകരണ അനുകൂല നിലപാടിനോട് സിന്‍ ഫിന്‍പാര്‍ട്ടി പ്രതികരിച്ചിട്ടില്ല.

Scroll To Top