Friday December 09, 2016
Latest Updates

ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച്  മന്ത്രി അലക്‌സ് വൈറ്റ് രംഗത്ത്

ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച്  മന്ത്രി അലക്‌സ് വൈറ്റ് രംഗത്ത്

ഡബ്ലിന്‍:ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേയ്ക്കുളള ജോണ്‍ ബര്‍ട്ടന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. ജോണ്‍ ബര്‍ട്ടനെതിരെ ജൂനിയര്‍ ആരോഗ്യമന്ത്രി അലക്‌സ് വൈറ്റ് രംഗത്ത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട കനത്ത് തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് എമോണ്‍ ഗില്‍മോര്‍ രാജി വച്ചതിനു പിന്നാലെയാണ്‌ജോണ്‍ ബര്‍ട്ടന്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് എത്തുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.

എന്നാല്‍ ജോണ്‍ ബര്‍ട്ടനു തിരിച്ചടി നല്കിക്കൊണ്ട് അലക്‌സ് വൈറ്റ് പാര്‍ട്ടി നേതൃസ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്.പാര്‍ട്ടിയിലെ യുവ ടിഡിമാരുടെ പിന്തുണയോടെയാണ് അലക്‌സ് വൈറ്റ് ഈ നീക്കം നടത്തുന്നത്. യുവ ടിഡിമാര്‍ തന്നെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടി ചര്‍ച്ചയായി. പബ്ലിക് എക്‌സ്പണ്ടിച്ചര്‍ മന്ത്രി ബ്രണ്ടന്‍ ഹൌളിന്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. പാര്‍ട്ടി നേതൃസ്ഥാനം ഒഴിയുന്ന എമോണ്‍ ഗില്‍മോറിനു പാര്‍ട്ടി യാത്രയയപ്പ് നല്കി. ഗില്‍മോറിനെതിരെ എട്ട് പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങള്‍ ചേര്‍ന്ന് തയ്യാറാക്കിയ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്തില്ല.

അലക്‌സ് വൈറ്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ സംസാരിച്ചു. ഗില്‍മോര്‍ സ്വയംസ്ഥാനം ഒഴിയുന്നില്ലെങ്കില്‍ താന്‍ രാജി വയ്ക്കുമെന്ന് ഭീഷണി മുഴക്കിയതായുള്ള വാര്‍ത്ത അലക്‌സ് വൈറ്റ് നിഷേധിച്ചു. ഇതിനിടെ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മന്ത്രി അലന്‍ കെല്ലിയും അവകാശവാദം ഉന്നയിച്ചതായി സൂചനയുണ്ട്.പാര്‍ട്ടി നേതൃസ്ഥാനത്തിന് വേണ്ടിയോ ഉപാധ്യക്ഷ സ്ഥാനത്തിനു വേണ്ടിയോഅദ്ദേഹം ശ്രമികുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല

Scroll To Top