Saturday December 03, 2016
Latest Updates

ലേബര്‍ പാര്‍ട്ടിയെ ഇനി ആര് നയിക്കും? ജോണ്‍ ബര്‍ട്ടന് സാധ്യത

ലേബര്‍ പാര്‍ട്ടിയെ ഇനി ആര് നയിക്കും? ജോണ്‍ ബര്‍ട്ടന് സാധ്യത

ഡബ്ലിന്‍: ലേബര്‍ പാര്‍ട്ടിയുടെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്
എമോണ്‍ ഗില്‍മോര്‍ രാജിവച്ച സാഹചര്യത്തില്‍ ഇനി ആര് ലേബറിനെ നയിക്കുമെന്ന
ചര്‍ച്ചകള്‍ സജീവമായി. സോഷ്യല്‍ പ്രൊട്ടക്ഷന്‍ മന്ത്രി ജോണ്‍ ബര്‍ട്ടന്റെ പേരിനാണ്
പ്രഥമ പരിഗണന. കൂടാതെ പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളായ അലക്‌സ് വൈറ്റ്, സീന്‍
ഷെര്‍ലോക്ക്, ബ്രെണ്ടന്‍ ഹൗലിന്‍, അലന്‍ കെല്ലി തുടങ്ങിയവരുടെയും പേരുകള്‍
പരിഗണിക്കുനുണ്ട്.

പുതിയ നേതൃത്വത്തെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഇന്നാരംഭിക്കും.
പലരുടെയും പേരുകള്‍ പരിഗണിക്കുന്നുണ്ടെങ്കിലും ജോണ്‍ ബര്‍ട്ടന്റെ പേരിനു
തന്നെയാണ് പ്രഥമ പരിഗണന. കഴിഞ്ഞ ഫിനാഫാള്‍ ഭരണ കാലത്ത് ധനകാര്യ വക്താവ്
എന്ന നിലയില്‍ ജോണ്‍ ബര്‍ട്ടന്‍ നടത്തിയ പ്രകടനം പാര്‍ട്ടിക്ക് ഏറെ ജനപിന്തുണ
ലഭ്യമാക്കുന്നതിന് സഹായകമായിരുന്നു. അന്നത്തെ പ്രവര്‍ത്തന മികവാണ് ബര്‍ട്ടന്
പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് വഴിയൊരുക്കുന്നത്.

ബര്‍ട്ടന്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം പരിഗണിക്കുന്ന പേരുകളിലൊന്നായ അലക്‌സ് വൈറ്റ്
െ്രെപമറി കെയര്‍ മന്ത്രിയാണ്. ട്രിനിറ്റി കോളജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍
പ്രസിഡന്റും ഡബ്ലിന്‍ സൌത്ത് ടിഡിയുമാണ്. പബ്ലിക് എക്‌സ്പണ്ടിച്ചര്‍ മന്ത്രി
ബ്രെണ്ടന്‍ ഹൌളിനാണ് പരിഗണിക്കപ്പെടുന്ന മറ്റൊരാള്‍. ജൂനിയര്‍ മന്ത്രി അലന്‍
കെല്ലിയും പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാവാണ്.
റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ മന്ത്രി സീന്‍ ഷെര്‍ലക്കാണ് പരിഗണിക്കപ്പെടുന്ന
മറ്റൊരാള്‍.

Scroll To Top