Tuesday December 06, 2016
Latest Updates

ലേബര്‍ പാര്‍ട്ടിയില്‍ തമ്മിലടി ,ബര്‍ട്ടണും ,അലന്‍ കെല്ലിയും പരസ്യ പോരാട്ടത്തില്‍ 

ലേബര്‍ പാര്‍ട്ടിയില്‍ തമ്മിലടി ,ബര്‍ട്ടണും ,അലന്‍ കെല്ലിയും പരസ്യ പോരാട്ടത്തില്‍ 

ഡബ്ലിന്‍ :ഉപപ്രധാനമന്തി ജോണ്‍ ബര്‍ട്ടണും, പരിസ്ഥിതി മന്ത്രി അലന്‍ കെല്ലിയുമായുള്ള ബന്ധം നാള്‍ക്കുനാള്‍ വഷളാവുന്നത് ലേബര്‍ പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുന്നു. ഐ ആര്‍ ബി സി സൈറ്റ്‌സെര്‍വ് വിവാദത്തില്‍ അന്വേഷണ കമ്മീഷനെ നിയമിക്കാനുള്ള ജോണ്‍ ബര്‍ട്ടന്റെ തീരുമാനമാണ് ഏറെ നാളായി തുടരുന്ന ഭിന്നത ഇപ്പോല്‍ തുറന്ന ചര്‍ച്ചാ വിഷയമാക്കി മാറ്റിയിരിക്കുന്നത്.തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ ഗ്രൂപ്പ് വഴക്കുകള്‍ സൃഷ്ട്ടിക്കുന്നത് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പോരാട്ടത്തെ തന്നെ ബാധിക്കും വിധം വളര്‍ന്നിരിക്കുന്നതായാണ് വാര്‍ത്തകള്‍ 

ബര്‍ട്ടന്റെ തീരുമാനം ലേബര്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ എത്രമാത്രം വഷളായി എന്നതിന്റെ സൂചനയാണെന്ന് ഫിനഗേല്‍ പാര്‍ട്ടിയംഗങ്ങള്‍ ആരോപിച്ചിരുന്നു. ലേബര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ഡെവിഡ് ലീച്ചിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് രണ്ടു ലേബര്‍ നേതാക്കളും തമ്മില്‍ ആദ്യമായി കൊമ്പുകോര്‍ക്കുന്നത്. പിന്നീട് എയര്‍ ലിംഗസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ക്യാബിനറ്റില്‍ തീരുമാനം നീട്ടി കൊണ്ടു പോയി എന്ന പേരിലും കെല്ലി ബര്‍ട്ടണുമായി ഇടഞ്ഞിരുന്നു.

ഈയടുത്തായി ക്ഷേമപദ്ധതികളില്‍ അറ്റാച്ച്‌മെന്റ് ഓര്‍ഡര്‍ കൊണ്ടു വരാനുള്ള പദ്ധതിയിലും ഇരുവരും തമ്മില്‍ ഏറ്റുമുട്ടി. കെല്ലി പദ്ധതിക്കായി ശക്തമായി വാദിക്കുമ്പോള്‍, ബര്‍ട്ടണ്‍ പരസ്യമായി തന്നെ പദ്ധതിയെ എതിര്‍ത്തിരുന്നു. പാര്‍ലമെന്ററി ലേബര്‍ പാര്‍ട്ടി യോഗത്തില്‍ പോലും ബര്‍ട്ടണ്‍ തന്റെ എതിര്‍പ്പ് പ്രകടമാക്കുകയും ചെയ്തു. ചില അഭിപ്രായ വ്യത്യാസങ്ങള്‍ നിലവിലുണ്ടെന്നു സമ്മതിച്ച ലേബര്‍ പാര്‍ട്ടി വക്താക്കള്‍ പ്രശ്‌നം രൂക്ഷമല്ലെന്നും പ്രതികരിച്ചു. ഭരണത്തില്‍ സഖ്യ കക്ഷിയായ ഫിനഗേല്‍ പ്രശ്‌നം പെരുപ്പിച്ചു കാണിക്കുന്നതായും ലേബര്‍ പാര്‍ട്ടി വക്താക്കള്‍ ആരോപിക്കുന്നു.

Scroll To Top