Sunday December 04, 2016
Latest Updates

ലെറ്റര്‍കെന്നിയില്‍ സ്‌കൂള്‍ ബസിന് തീ പിടിച്ചു

ലെറ്റര്‍കെന്നിയില്‍ സ്‌കൂള്‍ ബസിന് തീ പിടിച്ചു

ലെറ്റര്‍കെന്നി: ലെറ്റര്‍കെന്നിയില്‍ സ്‌കൂള്‍ ബസിന് തീ പിടിച്ചു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം ലെറ്റര്‍കെനി ടൌണില്‍ നിന്ന് രണ്ട് മൈല്‍ മാറി എന്‍56 മൌണ്ടന്‍ടോപ്പിലായിരുന്നു അപകടം. രാവിലെ എട്ടരയോടെ നിറയെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോകുന്നതിനിടെയാണ് സ്‌കൂള്‍ ബസിന് തീ പിടിച്ചത്. ഉടന്‍ തന്നെ വിദ്യാര്‍ത്ഥികളെ പുറത്തിറക്കിയത് വന്‍ ദുരന്തം ഒഴിവാക്കി. ഉടന്‍ തന്നെ അഗ്‌നിശമ സേനയും സ്ഥലത്ത് എത്തി തീ അണച്ചു. 

ക്രീസ്ലോയില്‍ നിന്ന് വിവിധ സെക്കന്‍ഡറി സ്‌കൂളുകളിലേക്കുള്ള വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ വാനാണ് തീ പിടിച്ചത്. ലോറെറ്റെയിലേക്കും സെന്റ് യുനാന്‍സ് കോളജിലേക്കും പോകുകയായിരുന്ന 40 ഓളം വിദ്യാര്‍ത്ഥികളാണ് ബസിനുള്ളില്‍ ഉണ്ടായിരുന്നത്. ബസില്‍ നിന്ന് പുക ഉയരുന്നത് കണ്ടു വാഹനം നിര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചതിനാല്‍ ആര്‍ക്കും പരുക്കില്ല. 

ഇതേസമയം സൌത്ത് ഡബ്ലിനിലെ സൌത്ത് ഡബ്ലിനിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലും ഇന്നലെ രാവിലെ അഗ്‌നിബാധ ഉണ്ടായി. ജോബ്‌സ് ടൌണിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ രാവിലെ 5.45 ഓടെയായിരുന്നു അഗ്‌നിബാധ. ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിന്റെ അഞ്ച് യൂണിറ്റ് സ്ഥലത്ത് എത്തി തീ അണച്ചു. തീ ഉയര്‍ന്ന ഉടന്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. തീ അണയ്ക്കുന്നതിനിടെ ഒരു അഗ്‌നിശമന സേന ഉദ്യോഗസ്ഥന് പൊള്ളലേറ്റു. ഇയാളെ പിന്നീട് ലോഗ്ലിന്‍സ്‌ടൌണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Scroll To Top