Saturday December 03, 2016
Latest Updates

ലെറ്റര്‍കെന്നിയില്‍ യാക്കോബായ സഭ ഇന്ന് മുതല്‍ വിശുദ്ധ കുര്‍ബ്ബാന ആരംഭിക്കും

ലെറ്റര്‍കെന്നിയില്‍ യാക്കോബായ സഭ  ഇന്ന് മുതല്‍ വിശുദ്ധ കുര്‍ബ്ബാന ആരംഭിക്കും

ഡബ്ലിന്‍. യാക്കോബായ സഭ ലെറ്റര്‍കെന്നിയില്‍ വി. കുര്‍ബ്ബാന ആരംഭിക്കുന്നു. അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ പാത്രിയാര്‍ക്കല്‍ വികാരിയായ അഭി. കുരിയാക്കോസ് മോര്‍ യൗസേബിയോസ് തിരുമേനിയുടെ കല്പ്പന അനുസരിച്ചാണ് ലെറ്റര്‍കെന്നിയില്‍ വി. കുര്‍ബ്ബാന ആരംഭിക്കുന്നത്.റവ. ഫാ. ജോബി സ്‌കറിയ ആയിരിക്കും വി. കുര്‍ബാന അര്‍പ്പിക്കുക.

ഈ മാസം ഇരുപത്തിയഞ്ചാം തീയതി ശനിയാഴ്ച്ചയാണ് ലെറ്റര്‍കെന്നിയില്‍ ആദ്യ കുര്‍ബ്ബാന അര്‍പ്പിക്കുകയെന്ന് മേഖലാ സെക്രട്ടറി ഫാ . ബിജു പാറെക്കാട്ടില്‍ അറിയിച്ചു.അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തൊഡോക്‌സ് സഭയുടെ പതിനൊന്നാമത്തെ ആരാധനാലയമാണ് ലെറ്റര്‍കെന്നിയില്‍ ആരംഭിക്കുന്നത്.ലെറ്റര്‍കെന്നിയിലുള്ള സെന്റ് യൂനന്‍സ് കത്തീഡ്രലില്‍ വച്ചായിരിക്കും വി. കുര്‍ബ്ബാന നടത്തപ്പെടുക.

Scroll To Top