Tuesday December 06, 2016
Latest Updates

ലെറ്റര്‍കെന്നിയിലെ നാല് വയസുകാരനെ ഡോക്റ്റര്‍ തല്ലിയ സംഭവം വിവാദമാകുന്നു

ലെറ്റര്‍കെന്നിയിലെ നാല് വയസുകാരനെ ഡോക്റ്റര്‍ തല്ലിയ സംഭവം വിവാദമാകുന്നു

ലെറ്റര്‍കെനി : ലെറ്റര്‍കെനി ആശുപത്രിയില്‍ എത്തിയ നാലുവയസ്സുകാരനെ തല്ലിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു.

രക്ഷിതാക്കളുടെ കൂടെ എത്തിയ കുട്ടിയെ ഡോക്ടര്‍ മര്‍ദ്ദിച്ചതായാണ് ആശുപത്രി മാനേജ്‌മെന്റിന് പരാതി ലഭിച്ചത്. ഇതേത്തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
അന്വേഷണ സംബന്ധമായി ഒരു ഡോക്ടറെ സസ്‌പെന്റ് ചെയ്തിരിക്കുകയാണെന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറാന്‍ ലെറ്റര്‍കെന്നി ജനറല്‍ ആശുപത്രി അധികൃതര്‍ തയ്യാറാവുന്നില്ല. അന്വേഷണം പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്.
രണ്ട് പോളിസികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.
ശിശുക്ഷേമ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ‘ചില്‍ഡ്രണ്‍ ഫസ്റ്റ്’ പോളിസിയുടെ അടിസ്ഥാനത്തില്‍ എല്ലാ വ്യക്തികളും ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥരും കുട്ടികളുടെ സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തുന്നതിന് ബാധ്യസ്തരാണെന്ന് വ്യക്തമാക്കുന്നു.
രണ്ടാമത്തെത് ‘ട്രസ്റ്റ് ഇന്‍ കെയര്‍’ പോളിസിയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു സ്റ്റാഫംഗത്തിനെതിരെ കിട്ടിയിരിക്കുന്ന പരാതിയിന്‍മേല്‍ പരിഹാരം കാണുന്നത്.
രോഗികള്‍ക്കോ മറ്റു വ്യക്തികള്‍ക്കോ യാതൊരു വിധ പ്രശ്‌നങ്ങള്‍ക്കും ഇടകൊടുക്കാത്ത വിധത്തില്‍ മാനേജ്‌മെന്റ് തന്നെ സംരക്ഷണം നല്‍കണമെന്നാണ് പോളിസികള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല, ഇത്തരം കേസുകള്‍ ഉണ്ടാവുകയാണെങ്കില്‍ കുറ്റവാളിയാക്കപ്പെടുന്ന സ്റ്റാഫംഗം തന്നെ അന്വേഷണത്തിന്റെ ചിലവുകള്‍ വഹിക്കേണ്ടിവരികയും ഡ്യൂട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെടുകയും ചെയ്‌തേക്കാം.
കുറ്റം തെളിയിക്കപ്പെടുകയാണെങ്കില്‍ അച്ചടക്കലംഘനത്തിന് കേസ് മുന്നോട്ടുകൊണ്ടുപോവുകയും പുറമെ നിന്നുള്ള അതോറിറ്റികളെ കേസുമായി ബന്ധപ്പെടുത്തുകയും ചെയ്യാവുന്നതാണെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Scroll To Top