Sunday December 11, 2016
Latest Updates

ലെറ്റര്‍കെനിയില്‍ വെള്ളപ്പൊക്കം; ജനറല്‍ ആശുപത്രിയില്‍ വെള്ളം കയറി 

ലെറ്റര്‍കെനിയില്‍ വെള്ളപ്പൊക്കം; ജനറല്‍ ആശുപത്രിയില്‍ വെള്ളം കയറി 

ലെറ്റര്‍കെനി : ലെറ്റര്‍കെനിയില്‍ വെള്ളപ്പൊക്കം. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ലെറ്റര്‍കെനിയിലെ ജനറല്‍ ആശുപത്രിയിലും വെള്ളം കയറി. ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉള്‍പ്പെടെ വെള്ളത്തിനടിയിലാണ്. 

അത്യാഹിത വിഭാഗത്തിന് മുമ്പില്‍ മണല്‍ ചാക്കുകള്‍ നിറച്ച് അതില്‍ ചവുട്ടിയാണ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലേക്ക് കയറുന്നത്. കഴിഞ്ഞ വര്‍ഷം ഉണ്ടായ സമാനമായ വെള്ളപ്പൊക്കത്തില്‍ 25 മില്യന്‍ യൂറോയുടെ നാശനഷ്ടമാണ് ലെറ്റര്‍കെനി ജനറല്‍ ആശുപത്രിക്ക് സംഭവിച്ചത്. 

അന്നത്തെ വെള്ളപ്പൊക്കത്തിന് ശേഷം കൃത്യം ഒരു വര്‍ഷം തികഞ്ഞപ്പോള്‍ ജനറല്‍ ആശുപത്രി വീണ്ടും വെള്ളത്തിനടിയിലായിരിക്കുകയാണ്. റോഡില്‍ നിന്ന് ഒഴുകി വരുന്ന വെള്ളമാണ് ആശുപത്രിയില്‍ കയറുന്നത്.അത്യാഹിത വിഭാഗം ഇന്ന് പുതിയ സ്ഥലത്തേയ്ക്ക് മാറ്റീ താല്ക്കാലികമായി പ്രവര്‍ത്തിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു 

Scroll To Top