Sunday December 11, 2016
Latest Updates

ലൂസിണ്ട ക്രെയ്റ്റന്റെ പാര്‍ട്ടി ഈ മാസം ആദ്യ യോഗം ചേരും

ലൂസിണ്ട ക്രെയ്റ്റന്റെ പാര്‍ട്ടി ഈ മാസം ആദ്യ യോഗം ചേരും

ഗര്‍ഭഛിദ്ര നിയമ ഭേദഗതി വരുത്താനുള്ള വോട്ടെടുപ്പില്‍ ഭരണകക്ഷിയായ ഫിന്‍ഗീലിന് എതിരായി വോട്ട് രേഖപ്പെടുത്തിയ റ്റി ഡി മാരുടെ നേതൃത്വത്തില്‍ രൂപമെടുക്കുന്ന അയര്‍ലണ്ടിലെ പുതിയ താരോദയമായ റിഫോം അലയന്‍സ് പാര്‍ട്ടി ഈ മാസം അവസാനം ഒരു യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു. മാറ്റങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് രൂപം നല്‍കാന്‍ പോകുന്ന പാര്‍ട്ടി സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്‍ പബ്ലിക് ഓഫീസ് കമ്മീഷനില്‍ വരും ദിവസങ്ങളില്‍ തന്നെ രജിസ്റ്റര്‍ ചെയ്യുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
ജനുവരി 25ന് തന്നെ ഡബ്ലിനിലെ ആര്‍ഡിഎസില്‍ വച്ച് യോഗം നടക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. യോഗത്തില്‍ വച്ച് ഇപ്പോഴുള്ള ചില പ്രധാന വിവരങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിക്ലോ റ്റിഡിയും റിലയന്‍സ് പാര്‍ട്ടി അംഗവുമായ ബില്ലി ടിമ്മിന്‍സ് പറഞ്ഞത്.
അടുത്ത ആഴ്ച്ച എസ്‌ഐപിഒയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് അംഗങ്ങള്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അതൊരിക്കലും പൊളിറ്റിക്കല്‍ പാര്‍ട്ടി എന്ന നിലയിലായിരിക്കില്ലെന്നും ബില്ലി ടിമ്മിന്‍സ് പറഞ്ഞു.
പാര്‍ട്ടി 25നു വിളിച്ചു ചേര്‍ത്തിരിക്കുന്നത് ഒരു കോണ്‍ഫറന്‍സ് അല്ലെന്നും ഒരു കൂട്ടം പ്രമുഖ വ്യക്തികളുടെ കൂടിച്ചേരല്‍ മാത്രമാണ് അത് കൊണ്ടുദ്ദേശിക്കുന്നതെന്നും ടിമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.
ഫിന്‍ഗീലില്‍ നിന്നും പിരിഞ്ഞു വന്ന ടിമ്മിന്‍സ്, മുന്‍ യൂറോപ്യന്‍ അഫയര്‍ മിനിസ്റ്റര്‍ ലൂസിണ്ട ക്രെയ്റ്റണ്‍, പീറ്റര്‍ മാത്യൂസ്, ടെറെന്‍സ് ഫ്‌ലെനഗന്‍, ഡെനിസ് നോട്ടണ്‍ തുടങ്ങിയ അഞ്ചോളം റ്റിഡിമാരും സെനേറ്റര്‍മാരായ പോള്‍ ബ്രാഡ്‌ഫോര്‍ഡ്, ഫിഡെല്‍മ ഹീലി ഈംസ് എന്നിവരും അടങ്ങിയ നേതൃത്വമാണ് ഇപ്പോള്‍ റിഫോം അലയന്‍സിനുള്ളത്

Scroll To Top