Monday December 05, 2016
Latest Updates

ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങള്‍ ജനുവരി 4 ന്

ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങള്‍ ജനുവരി 4 ന്

ഡബ്ലിന്‍:ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങള്‍ ജനുവരി 4 ന് വൈകുന്നേരം 5 മുതല്‍ പാള്‍മേഴ്‌സ്ടൗണ്‍ സെ.ലോര്‍ക്കസ് ഹാളില്‍ നടക്കും. ആഘോഷപരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

നേറ്റിവിറ്റി അവതരണം, കരോള്‍ ഗാനം, സാന്തായ്ക്ക് വരവേല്‍പ്‌കോമഡി സ്‌കിറ്റ്, ക്ലാസിക്കല്‍ ഡാന്‍സുകള്‍, സിനിമാറ്റിക്-ഫ്യൂഷന്‍ ഡാന്‍സുകള്‍ ആഘോഷത്തിന് മിഴിവേകും.പ്രസിഡന്റ് ജയന്‍ തോമസിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഫാ.ജോര്‍ജ്ജ് പുലിമലയില്‍, ഡോ.ആനന്ദ് എന്നിവര്‍ ക്രിസ്തുമസ് സന്ദേശം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജയന്‍ തോമസ് – 0872516360
ബിജു മാടവന – 0876799026
ലിജൊ അലക്‌സ് – 0879520150

വാര്‍ത്ത:  രാജു കുന്നക്കാട്ട് 

Scroll To Top