Monday December 05, 2016
Latest Updates

ലൂക്കന്‍ മലയാളികള്‍ ഓണം ആഘോഷിച്ചു

ലൂക്കന്‍ മലയാളികള്‍ ഓണം ആഘോഷിച്ചു

ഡബ്ലിന്‍: ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ ഓണാഘോഷം വിവിധ പരിപാടികളാല്‍ ശ്രദ്ധേയമായി. വിവിധ കലാകായികമ മത്സരങ്ങള്‍ക്ക് ശേഷം ഓണസദ്യയും പരിപാടികളുടെ ഭാഗമായി നടന്നു.

വടം വലി മത്സരം, ചെണ്ടമേളത്തോടെ മാവേലിയ്ക്കുള്ള വരവേല്‍പ്പ്, ദീപു ശ്രീധറിന്റെ പരിശീലനത്തില്‍ കുട്ടികളുടെ 9 അംഗ സംഘം അവതരിപ്പിച്ച കരാട്ടെ, തിരുവാതിര കളി, തുടങ്ങി വിവിധ കലാപരിപാടികളോടെയായിരുന്നു ഓണാഘോഷം.
മാസ്റ്റര്‍ കെവിന്‍ റോയി പ്രസംഗിക്കുകയും സുസ്മി ബിജു അവതാരകയാവുകയും ചെയ്തു.

lu oanm 3അഡ്വ. ഡോ. കെ.ജെ. ജോര്‍ജായിരുന്നു മുഖ്യാതിഥി. ക്ലബ് പ്രസിഡന്റ് ബിജു ഇടക്കുന്നത്ത്, സെക്രട്ടറി ഷൈബു കൊച്ചിന്‍, വൈസ് പ്രസിഡന്റ് സണ്ണി ഇളം കുളത്ത്, ജോയിന്റ് സെക്രട്ടറി ജിപ്‌സണ്‍ പണിക്കരുപറമ്പില്‍ ട്രഷറര്‍ സെബാസ്റ്റ്യന്‍ കുന്നുംപുറം തുടങ്ങി ക്ലബ് ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.lu onam 2lu 5lu onam1

Scroll To Top