Sunday December 11, 2016
Latest Updates

ലൂക്കന്‍ ക്ലബ് ഓണാഘോഷം 13 ന്, ജസ്റ്റിസ് മിനിസ്റ്റര്‍ ഫ്രാന്‍സീസ് ഫിറ്റ്‌സ് ജെറാള്‍ഡ് മുഖ്യാതിഥി

ലൂക്കന്‍ ക്ലബ് ഓണാഘോഷം 13 ന്, ജസ്റ്റിസ് മിനിസ്റ്റര്‍ ഫ്രാന്‍സീസ് ഫിറ്റ്‌സ് ജെറാള്‍ഡ് മുഖ്യാതിഥി

ഡബ്ലിന്‍: ലൂക്കന്‍ മലയാളി ക്ലബിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം 13 ശനിയാഴ്ച രാവിലെ 10 മുതല്‍ പാമേഴ്‌സ് ടൌണ്‍ സെന്റ് ലോര്‍ക്കന്‍ സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. അത്തപ്പൂക്കളം, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കായിക മത്സരങ്ങള്‍, ഓള്‍ അയര്‍ലണ്ട് വടംവലി മത്സരം, മാവേലി മന്നന് വരവേല്‍പ്പ്, ചെണ്ടമേളം എന്നിവ ഉച്ചയ്ക്ക് മുന്‍പ് നടക്കും.

ഓണസദ്യയ്ക്ക് ശേഷം പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് ജയന്‍ തോമസ് കൊട്ടാരക്കര അദ്ധ്യക്ഷത വഹിക്കും. ജസ്റ്റിസ് മിനിസ്റ്റര്‍ ഫ്രാന്‍സീസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് സമ്മേളനം നിലവിളക്ക് തെളിയിച്ച് ഉത്ഘാടനം ചെയ്യും. കൌണ്‍സിലര്‍ വില്യം ലാവന്‍ പ്രസംഗിക്കും. തുടര്‍ന്ന് തിരുവാതിര, ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, വഞ്ചിപ്പാട്ട് തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഓള്‍ അയര്‍ലണ്ട് വടംവലി മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ രാവിലെ 11 ന് അവസാനിക്കും. 

11.30 ന് വടംവലി മത്സരം ആരംഭിക്കും. ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ജയന്‍ തോമസ്, വൈസ് പ്രസിഡന്റ് തമ്പി മത്തായി, സെക്രട്ടറി ബിജു മാടവന, ജോയിന്റ് സെക്രട്ടറി ലീജോ അലക്‌സ്, ട്രഷറര്‍ ജോസ് മത്തായി എന്നിവര്‍ അറിയിച്ചു

റിപ്പോര്‍ട്ട്: രാജു കുന്നയ്ക്കാട്ട്

Scroll To Top