Wednesday December 07, 2016
Latest Updates

ലൂക്കന്‍ ക്രിക്കറ്റ്: താല ചലഞ്ചേഴ്‌സ് ചാമ്പ്യന്മാര്‍,എല്‍.സി.സി റണ്ണേഴ്‌സ് അപ്

ലൂക്കന്‍ ക്രിക്കറ്റ്: താല ചലഞ്ചേഴ്‌സ് ചാമ്പ്യന്മാര്‍,എല്‍.സി.സി റണ്ണേഴ്‌സ് അപ്

ഡബ്ലിന്‍:ലൂക്കന്‍ ക്രിക്കറ്റ് ക്ലബിന്റെ(എല്‍.സി.സി) സീസണ്‍ 4 ക്രിക്കറ്റ് ടൂര്‍ണമെനറിന്റെ ആവേശകരമായ ഫൈനലില്‍ ലൂക്കന്‍ ക്രിക്കറ്റ്ക്ലബിനെ 3 റണ്‍സിന്പരാജയപ്പെടുത്തി താല ചലഞ്ചേഴ്‌സ് ചാമ്പ്യന്മാരായി. കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ അവസാന പന്തുവരെ നിര്‍ത്തിയ മത്സരത്തില്‍ താല ചലഞ്ചേഴ്‌സ് 8 ഓവറില്‍ കുറിച്ച 79 റണ്‍സ്പിന്തുടര്‍ന്ന എല്‍.സി.സിയ്ക്ക് 76 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. ഇഞ്ചോടിഞ്ച് പോരാട്ടംനടന്ന സെമിഫൈനലുകളില്‍ കെ.സി.സി യെ പരാജപ്പെടുത്തി താല ചലഞ്ചേഴ്‌സും ഡബ്ലിന്‍ചാര്‍ജേഴ്‌സിനെ പരാജപ്പെടുത്തി എല്‍.സി.സിയും ഫൈനലിന് അര്‍ഹതനേടി.

വിജയികള്‍ക്കായി സണ്‍പോള്‍ പ്രോപ്രര്‍ട്ടീസ് സ്‌പോണ്‍സര്‍ നല്‍കിയ 201യൂറോ ക്യാഷ് പ്രൈസ് സണ്‍പോള്‍ പ്രോപ്രര്‍ട്ടീസിന് വേണ്ടി ജോയി ചെറിയാനില്‍ (സ്വോര്‍ട്‌സ്)നിന്നും താല ചലഞ്ചേഴ്‌സിലെ വിനോദ്,പ്രദീപ്(ഓസ്‌കാര്‍)എന്നിവര്‍ ഏറ്റുവാങ്ങി.എല്‍.സി.സി യുടെ എവറോളി0ങ്ങ് ട്രോഫി ഇ.എം മാത്യു താല ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ സുനില്‍ വര്‍ഗീസിന് സമ്മാനിച്ചു. റണ്ണര്‍ അപ്പിന് സണ്‍പോള്‍ പ്രോപ്രര്‍ട്ടീസ് സ്‌പോണ്‍സര്‍ ചെയ്ത 121 യൂറോ ക്യാഷ് പ്രൈസ് സിജോ വര്‍ഗീസ് എല്‍.സി.സി ക്യാപ്റ്റന്‍ ബിബിന്‍ ലെക്സ്സ്‌ലിപ്പിന് നല്‍കി.

ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാനുള്ള ട്രോഫി ടോണി(താല ചലഞ്ചേഴ്‌സ്),മികച്ച ബൗളര്‍ക്കുള്ള ട്രോഫി ശംഭു(ഡബ്ലിന്‍ ചാര്‍ജേഴ്‌സ്), ഫൈനലിലെ മികച്ച കളിക്കാരനുള്ള ട്രോഫി എല്‍ദോ(താല ചലഞ്ചേഴ്‌സ്) എന്നിവര്‍ക്ക് സമ്മാനിച്ചു. വിജയിക്കുന്ന ടീമിനെ മുന്‍കൂട്ടി പ്രവചിച്ച രാജേഷ് ലൂക്കന് സണ്‍പോള്‍ പ്രോപ്രര്‍ട്ടീസ് 51 യൂറോ ക്യാഷ് പ്രൈസ് നല്‍കി.

ലൂക്കന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് വന്‍വിജയമാക്കി തീര്‍ത്ത എല്ലാ ക്രിക്കറ്റ് ടീമുകള്‍ക്കും, ക്രിക്കറ്റ് പ്രേമികള്‍ക്കും,സ്‌പോണ്‍സര്‍മാരായ സണ്‍പോള്‍ പ്രോപ്രര്‍ട്ടീസ്,747 ട്രാവല്‍ എന്നിവര്‍ക്കും സംഘാടകര്‍ നന്ദിയറിയിച്ചു.

വാര്‍ത്ത:മഹേഷ് പിറവം

TC4

TC5

TC 3

TC PRI

Scroll To Top