Thursday December 08, 2016
Latest Updates

ലൂക്കന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റും പ്രവചന മത്സരവും ഞായറാഴ്ച്ച 

ലൂക്കന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റും പ്രവചന മത്സരവും ഞായറാഴ്ച്ച 

ഡബ്ലിന്‍:സണ്‍പോള്‍ പ്രോപ്രര്‍ട്ടീസ് സ്‌പോണ്‍സര്‍ ചെയ്യുന്ന ലൂക്കന്‍ ക്രിക്കറ്റ് ക്ലബിന്റെ(L.C.C) സീസണ്‍ 4 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് 3(ഞായറാഴച്ച) രാവിലെ 8 മണിക്ക് ലൂക്കന്‍ ഹില്‍ക്രെസ്റ്റ് പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നു. ടൂര്‍ണമെന്റിലെ വിജയികള്‍ക്കും, റണ്ണര്‍ അപ്പിനും യഥാക്രമം സണ്‍പോള്‍ പ്രോപ്രര്‍ട്ടീസ് സ്‌പോണ്‍സര്‍ ചെയ്യുന്ന 201 യൂറോയും,121യൂറോയും കൂടാതെ വിജയികള്‍ക്ക് L.C.Cയുടെ എവറോളി0ങ്ങ് ട്രോഫിയും നല്‍കും.

ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാന്‍,മികച്ച ബൗളര്‍,മാന്‍ ഓഫ് ദി മാച്ച് (ഫൈനല്‍) എന്നിവര്‍ക്ക് സണ്‍പോള്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും കൂടാതെ മത്സരഫലം മുന്‍കൂട്ടി പ്രിവചിക്കുന്നവര്‍ക്ക് സണ്‍പോള്‍ പ്രോപ്രര്‍ട്ടീസ് പ്രിത്യേക ക്യാഷ് പ്രൈസ് നല്‍കും.

അയര്‍ലണ്ടിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിലെ തീ പാറുന്ന ആദ്യ പോരാട്ടത്തില്‍താല ചലഞ്ചേഴ്‌സ് ഫിംഗ്ലാസ്11നെ നേരിടും. അന്നേ ദിവസം ഗ്രൗണ്ടില്‍ ഫുഡ് സ്റ്റാള്‍ ഉണ്ടായിരിക്കുന്നതാണ്.നല്ലവരായ എല്ലാ ക്രിക്കറ്റ് പ്രേമികളേയും ലൂക്കന്‍ ഹില്‍ക്രെസ്റ്റ് പാര്‍ക്കിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്

രാജേഷ്0894327909
ബിബിന്‍0876162940
മഹേഷ്0894508509

വാര്‍ത്ത: മഹേഷ് പിറവം

Scroll To Top