Saturday December 03, 2016
Latest Updates

ലൂക്കന്‍ ക്രിക്കറ്റ് ക്ലബിന് തുടക്കമായി

ലൂക്കന്‍ ക്രിക്കറ്റ് ക്ലബിന് തുടക്കമായി

ലൂക്കന്‍ :അയര്‍ലണ്ടില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി വിവിധ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പികുകയും വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുക്കുകയും ചെയ്തിരുന്ന ലൂക്കന്‍ പ്രദേശത്തെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മയായി ലൂക്കന്‍ ക്രിക്കറ്റ് ക്ലബ് എന്ന പേരിലുള്ള സ്‌പോര്‍ട്‌സ് ക്ലബ് നിലവില്‍വന്നു.

ശനിയാഴ്ച ബാലിയൊവന്‍ കമ്മ്യൂണിറ്റി സെന്ററില്‍ കൂടിയ യോഗത്തില്‍ കേരളാ ഹൗസ്സ് ചീഫ് കോഓര്‍ഡിനേറ്റര്‍ അഡ്വക്കേറ്റ് റോയ് കുഞ്ചലക്കാട്ട് ലൂക്കന്‍ ക്രിക്കറ്റ് ക്ലബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. രാജേഷിന്റെ അദ്ധ്യക്ഷതയില്‍ കുടിയ യോഗത്തില്‍ ബിജു റോമന്‍ സ്വാഗതം ആശംസിക്കൂകയും,വിജയ് ലൂക്കന്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

തദ്ദവസരത്തില്‍ അദ്ധ്യക്ഷന്‍ ആദ്യ മെമ്പര്‍ഷിപ്പ് നിവില്‍ എബ്രാഹമിന് നല്‍കുകയും നിവില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കിടുകുകയും ചെയ്തു.

ഈ വര്‍ഷം താലയില്‍ ഡബ്ലിന്‍ ചാര്‍ജേഴ്‌സ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ടീമിനെ ഫൈനലില്‍ എത്തിച്ച ബിബി ലെക്സ്ലിപ്പ്, മികച്ച ബോളര്‍ അജേഷ് കുമാര്‍ എന്നിവര്‍ക്ക് ക്ലബ് അംഗങ്ങള്‍ ആയ സാനി മെയ്‌നൂത്ത്, തോമസ് കില്‍കോക്ക് എന്നിവര്‍ ക്ലബിനു വേണ്‍ടി പ്രോത്സാഹ നസമ്മാനങ്ങള്‍ നല്‍കി.

എല്ലാ ശനിയാഴ്ചകളിലും ക്ലബ് അംഗങ്ങള്‍ ബാലിഓവെന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഒത്തുകൂടാനും പൂള്‍ ടേബിള്‍, ടേബിള്‍ ടെന്നീസ്,കാരംസ് എന്നി കളികള്‍ക്കുള്ള സൗകര്യം ഉണ്‍ടായിരിക്കുന്നതാണ്.ശൈത്യകാലത്ത് ഇന്‍ഡോര്‍ ക്രിക്കറ്റ്,ബാട്മിന്റന്‍ എന്നിവ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവ്വേറെ പരിശീലിപ്പിക്കുന്നതിനുവേണ്‍ടി ഇന്‍ഡോര്‍ സൗകര്യം ഉണ്‍ടാക്കിയെടുക്കുവാന്‍ ക്ലബ് ശ്രിമിക്കുന്നതാണ്. ക്ലബിന്റെ ഭാവി പ്രിവര്‍ത്തനങ്ങള്‍ക്കായി മഹേഷ് പിറവം, ബിബി ലെക്സ്ലിപ്പ്, രാജേഷ് ലൂക്കന്‍ എന്നിവരെ കോര്‍ഡിനേറ്റേഴ്‌സായി തിരഞ്ഞെടുത്തു.

Scroll To Top