Monday December 05, 2016
Latest Updates

ലൂക്കനില്‍ തിരുനാള്‍ ആഘോഷവും മതബോധന വാര്‍ഷികവും ഇന്ന്‌

ലൂക്കനില്‍ തിരുനാള്‍ ആഘോഷവും മതബോധന വാര്‍ഷികവും ഇന്ന്‌

ലൂക്കൻ ഡിവൈൻ മേഴ്സി സിറോ മലബാർ കൂട്ടായ്മയുടെ തിരുനാൾ ആഘോഷവും മതബോധന വാർഷികവും ഇന്ന് ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.

സെപ്റ്റംബർ 1 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ ബലിയോടെ തിരുനാൾ കർമങ്ങൾക്ക് ആരംഭം കുറിക്കും. ഫാ. ജോസ് ഭരണികുളങ്ങര മുഖ്യകാർമികത്വം വഹിക്കുന്ന ദിവ്യബലിയിൽ ഫാ. മനോജ്‌ പൊൻകാട്ടിൽ, ഫാ. ടോമി പാറടിയിൽ എന്നിവർ സഹകാർമികർ ആയിരിക്കും. ദിവ്യബലിക്ക് മുൻപ് കുമ്പസാരിക്കുവാൻ സൌകര്യം ഉണ്ടായിരിക്കും.

ദിവ്യബലിക്ക് ശേഷം പരിശുദ്ധ അമ്മയുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സ്വരൂപങ്ങൾ വഹിച്ചുകൊണ്ട് പ്രദക്ഷിണം ഉണ്ടായിരിക്കും.

വൈകുന്നേരം 5 മണി മുതൽ പാൽമേഴ്സ്ടൌണ്‍ സെന്റ്‌ ലോറൻസ് ബോയ്സ് നാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ മതബോധന വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന പൊതുയോഗത്തിൽ മതബോധനപരീക്ഷയിൽ 1, 2 സ്ഥാനം കരസ്തമാക്കിയ കുഞ്ഞുങ്ങൾക്കും, മുഴുവൻ ക്ലാസ്സുകളിൽ ഹാജർ ആയ കുട്ടികൾക്കും ഉള്ള സമ്മാനദാനത്തിനുശേഷം കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ തിരുനാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. തിരുനാൾ കോർഡിനേറ്ററുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപികരിച്ച് തിരുനാൾ ഒരുക്കങ്ങൾ നടത്തിവരുന്നു.

Scroll To Top