Wednesday December 07, 2016
Latest Updates

ലൂക്കനില്‍ വെടിവെപ്പ് :ഒരാള്‍ മരിച്ചു

ലൂക്കനില്‍ വെടിവെപ്പ് :ഒരാള്‍ മരിച്ചു

ലൂക്കന്‍ :വെസ്റ്റ് ഡബ്ലിനിലെ ലൂക്കനില്‍ വീട്ടില്‍ വച്ച് വെടിയേറ്റ 40കാരന്‍ മരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വെടിവയ്പ് നടന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് 7.30തോടെ ഏള്‍ഫോര്‍ട്ട് വ്യൂ എസ്‌റ്റേറ്റില്‍ വച്ചാണ് വെടിവയ്പുണ്ടായതെന്നാണ് ഗാര്‍ഡ വൃത്തങ്ങള്‍ അറിയിച്ചത്.
വെടിവയ്പില്‍ പരിക്കേറ്റ ഇയാളെ താലാ ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗ്ലേ വേലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറാണ് ആക്രമണത്തിനായി ഉപയോഗിച്ചതെന്നാണ് ഗാര്‍ഡ അറിയിച്ചത്.
ആക്രമണം നടന്ന സ്ഥലം കൂടുതല്‍ ഫോറന്‍സിക് പരിശോധനകള്‍ക്കായി സീല്‍ ചെയ്തിരിക്കുകയാണ്.

Scroll To Top