Tuesday December 06, 2016
Latest Updates

ലൂക്കനില്‍ മലയാളികളുടെ വാഹനങ്ങള്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം

ലൂക്കനില്‍ മലയാളികളുടെ വാഹനങ്ങള്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം

ലൂക്കന്‍ :മലയാളികളുടെ വാഹനങ്ങള്‍ക്ക് നേരെ വ്യാപകമായ കല്ലേറ് ഉണ്ടാവുന്നതായി പരാതിയുയര്‍ന്നു.കൗമാരക്കാരായ തദ്ദേശ വാസികളാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു.

ഇന്നലെയും ഒരു മലയാളി യുവാവിന്റെ കാറിനു നേരെ കല്ലേറുണ്ടായി .ലിഫിവാലി റൗണ്ട് എബൌട്ടിനും ,ലൂക്കന്‍ ട്രാഫിക് ലൈറ്റ് സിഗ്‌നലിനും ഇടയ്ക്ക് വെച്ചായിരുന്നു ഇന്നലത്തെ ആക്രമണം.സൈക്കിളില്‍ കല്ലുമായി നിന്ന കൗമാരക്കാരന്‍ ,യാതൊരു പ്രകോപനവുമില്ലാതെ കല്ലെറിയുകയായിരുന്നു എന്ന് ആക്രമണത്തിന് ഇരയായ യുവാവ് ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ അഞ്ചോളം മലയാളികളുടെ കാറിനു നേരേ അജ്ഞാതരുടെ ആക്രമണം ഉണ്ടായതായി പറയപ്പെടുന്നു.കല്ലേറ് കിട്ടിയവരില്‍ ചിലര്‍ സംഭവം നിസാരവത്കരിക്കുകയും ,ഗാര്‍ഡയില്‍ പരാതി നല്‍കാതിരിക്കുകയും ചെയ്യുന്നുണ്ട്.

കല്ലേറില്‍ ചില്ല് പൊട്ടിയാലും ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുമെന്നതിനാല്‍ ഇത്തരം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് ഗുണത്തെക്കാളേറെ ദോഷമാവും ചെയ്യുക.വംശീയമായ ഇത്തരം ആക്രമണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമായിരിക്കും അത്.

കുടിയേറ്റക്കാര്‍ കൂടുതലായി താമസിക്കുന്ന ലൂക്കന്‍ മേഖലയില്‍ അടുത്തിടെയായി സാമുഹ്യവിരുദ്ധ ശല്യം വര്‍ദ്ധിച്ച് വരുന്നതിന്റെ ആശങ്കയിലാണ് ലൂക്കനിലെ മലയാളി സമൂഹം.

Scroll To Top