Friday December 09, 2016
Latest Updates

ലൂക്കനില്‍ ബോംബ് കണ്ടെത്തിയത് പരിഭ്രാന്തി പരത്തി

ലൂക്കനില്‍ ബോംബ് കണ്ടെത്തിയത് പരിഭ്രാന്തി പരത്തി

ഡബ്ലിന്‍: ലൂക്കനിലെ ഹോട്ടല്‍ പരിസരത്തു നിന്ന് ബോംബ് കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഫിന്‍സ്‌ടൌണ്‍ കണ്ട്രി ഹൌസ് ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് ബോംബ് കണ്ടെടുത്തത്. 22 കിലോ സ്‌ഫോടക വസ്തുക്കളാണ് കാറിനുള്ളില്‍ നിന്ന് കണ്ടെടുത്തത്. വിവരം ലഭിച്ചത് അനുസരിച്ച് ഗാര്‍ഡയും ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തി ബോംബ് നിര്‍വീര്യമാക്കി. പൊട്ടാന്‍ സജ്ജമായിരുന്ന ബോംബ് നിര്‍വീര്യമാക്കിയതിലൂടെ വലിയ ദുരന്തമാണ് ഒഴിവായതെന്നു ഗാര്‍ഡ അധികൃതര്‍ പറഞ്ഞു.

ജിറോ ഡി ഇറ്റാലിയയില്‍ പങ്കെടുക്കുന്ന ടീമുകള്‍ ലൂക്കനിലേക്ക് എത്തുന്നതിനു തൊട്ട് മുമ്പാണ് ബോംബ് കണ്ടെടുത്ത് നിര്‍വീര്യമാക്കിയത്. ആയിരക്കണക്കിന് കാണികള്‍ സൈക്ക്‌ലിംഗ് മത്സരത്തിനു സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. ഗാര്‍ഡയ്ക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെടുത്തത്.

സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഒരു ഡബ്ലിന്‍ സ്വദേശി അറസ്റ്റിലായിട്ടുണ്ട്. അലന്‍ റയാന്റെ കൊലപാതകവുമായും ഇയാള്‍ക്ക് ബന്ധമുണ്ട്.ശനിയാഴ്ച വൈകുന്നേരം 8.40 ഓടെയാണ് ബോംബ് സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറിനുള്ളില്‍ നിന്ന് ബോംബ് കണ്ടെത്തുകയായിരുന്നു.

ലൂക്കനിലെങ്ങും ബോംബ് ഭീഷണി പ്രചരിച്ചതിനെ തുടര്‍ന്ന് ലൂക്കനിലെ ഫിന്‍സ്‌ടൌണ്‍ കണ്ട്രി ഹൌസ് ഹോട്ടലില്‍ തങ്ങിയിരുന്ന വിവാഹ സംഘത്തെയും മറ്റ് അതിഥികളെയും ഗാര്‍ഡ ഒഴിപ്പിച്ചു. ബോംബ് പരിശോധന പൂര്‍ത്തിയാക്കി ഹോട്ടല്‍ പരിസരം പൂര്‍ണ്ണമായും ഭീഷണി മുക്തമാണെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് വിവാഹ സംഘത്തെയും മറ്റ് അതിഥികളെയും ഹോട്ടലില്‍ വീണ്ടും പ്രവേശിപ്പിച്ചത്.

Scroll To Top