Saturday December 10, 2016
Latest Updates

ലുവാസ് വീണ്ടും വില്ലനായി; ഇത്തവണ അപകടത്തില്‍ പരിക്കേറ്റത് 18 കാരന്

ലുവാസ് വീണ്ടും വില്ലനായി; ഇത്തവണ അപകടത്തില്‍ പരിക്കേറ്റത് 18 കാരന്

ഡബ്ലിന്‍: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ മറ്റൊരു കാറുമായി കൂട്ടിയിച്ച ലുവാസ് ട്രാം പാഞ്ഞുകയറി വഴിയാത്രക്കാരിയായ ഒരു യുവതി മരിച്ചതിനു പിന്നാലെ വീണ്ടും അപകടം. ഇത്തവണ ഒരു 18 കാരനെയാണ് ലുവാസ് ഇടിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്ക് നടന്ന സംഭവത്തില്‍ താല ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.
റോഡ് മുറിച്ചു കടക്കുന്നതിനിടയിലായിരുന്നു ഇത്തവണയും അപകടം.

റെഡ് ലൈനിലെ ഷീവേഴ്‌സ് ടൗണിനും സിറ്റിവെസ്റ്റിനും ഇടയിലായിരുന്നു അപകടം. സംഭവം സ്ഥലത്തെ ലുവാസ് സര്‍വീസുകളെ താല്‍ക്കാലികമായി ബാധിച്ചെങ്കിലും പിന്നീട് പരിഹരിച്ചു. രാത്രി 8.30യ്ക്കും 10 മണിക്കും ഇടയില്‍ ബല്‍ഗ്രേഡ് റോഡ്, സഗാര്‍ട്ടിനും ഇടയിലും അപകടസ്ഥലത്തിനും താലയ്ക്കും ഇടയിലും ബസ്സര്‍വീസ് പുനരാരംഭിക്കാനായി. ഡബ്ലിന്‍ സിറ്റി സെന്ററിന് സമീപത്ത് വെച്ച്കഴിഞ്ഞ ദിവസം 38 വയസ്സുള്ള യാവോ വെബ്സ്റ്റര്‍ എന്നയാള്‍ ലുവാസ് ട്രാമും
കാറും കൂട്ടിയിടിച്ച സംഭവത്തില്‍ മരണമടഞ്ഞിരുന്നു.കാല്‍നടയാത്രക്കാരിയായിരുന്നു ഇവര്‍.നാഷണല്‍ പെപ്രേച്ചം മ്യൂസിയത്തിന്പുറത്ത് ജര്‍വീസ് സ്ട്രീറ്റിലെ ഷോപ്പിംഗ് സെന്‍്‌ററിലേക്കുള്ള പ്രവേശനപാതയുടെ അരികില്‍ വെച്ചായിരുന്നു കൂട്ടിയിടിയുണ്ടായത്.

2004 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷം ലുവാസ് ട്രാമുമായി ബന്ധപ്പെട്ട മൂന്ന് പ്രധാനപ്പെട്ട അപകടങ്ങളെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടൂള്ളൂ.

Scroll To Top