Thursday December 08, 2016
Latest Updates

ലുവാസിന്റെയും ,ഡബ്ലിന്‍ ബസിന്റെയും ചാര്‍ജ് വര്‍ദ്ധനവ്: തീരുമാനം ഇനി ഡബ്ലിന്‍ മേയര്‍ക്ക്

ലുവാസിന്റെയും ,ഡബ്ലിന്‍ ബസിന്റെയും ചാര്‍ജ് വര്‍ദ്ധനവ്: തീരുമാനം ഇനി ഡബ്ലിന്‍ മേയര്‍ക്ക്

ഡബ്ലിന്‍: ലൂവാസിന്റെയും ഡബ്ലിന്‍ ബസ്സിന്റെയും ചാര്‍ജു വര്‍ദ്ധനവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്വവും നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന മേയറുടെ അധികാരപരിധിയിലായിരിക്കുമെന്ന് റിപ്പോര്‍ട്ട്. മേയറുടെ അധികാരശക്തി വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യമാണ് ഇതിന്റെ പിന്നിലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗതാഗത വകുപ്പ് ഈ തീരുമാനം അംഗീകരിച്ചതായാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളായി ഗതാഗത സേവനങ്ങളില്‍ സര്‍ക്കാര്‍ അഭിമുഖീകരിക്കേണ്ടിവന്നിട്ടുള്ള പ്രശ്‌നങ്ങളില്‍ ഇതു വഴി പൂര്‍ണ്ണമായ പരിഹാരം തന്നെ കാണാന്‍ സാധിച്ചേക്കുമെന്ന വിശ്വാസത്തിലാണ് വകുപ്പ്.
ഡബ്ലിന്‍ ബസ്സുകളുടെയും ലുവാസിന്റെയും ചാര്‍ജു വര്‍ദ്ധനവുള്‍പ്പെടെയുള്ളകാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഇനിമുതല്‍ നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന മേയറായിരിക്കും.

പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തയ്യാറെടുപ്പുകളോടെ തന്നെ പല സ്ഥാനാര്‍ത്ഥികളും തങ്ങളുടെ ഇലക്ഷന്‍ പ്രചരണം കൊഴുപ്പിക്കുകയാണിപ്പോള്‍. പക്ഷേ ഇതിന്റെ അന്തിമ തീരുമാനം അറിയിക്കേണ്ടത് ഡബ്ലിന്‍ ഇലക്ടൊറേറ്റ് തന്നെയാണ്.
ഗതാഗത വകുപ്പ് മന്ത്രി ലിയോ വരേദ്കര്‍ പോലും മേയര്‍ പദവിക്കായി മത്സരിക്കാന്‍ ഉറച്ചിരിക്കുകയാണ്. മേയറിന്റെ അധികാര പരിധി ബ്രിട്ടീഷ് മേയര്‍ക്കുള്ള അധികാര പരിധികള്‍തന്നെ ഡബ്ലിന്‍ മേയര്‍ക്കും നല്‍കണമെന്നതായിരുന്നു പൊതു അഭിപ്രായം.

നാഷണല്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി, നാഷണല്‍ റോഡ്‌സ് അതോറിറ്റി, ഫിയാല്‍റ്റേ അയര്‍ലണ്ട് ഐഡിഎ, എന്റര്‍ െ്രെപസ് അയര്‍ലണ്ട് തുടങ്ങിയ ചില സ്‌റ്റേറ്റ് ഏജന്‍സികള്‍ക്കുകൂടി അധികാരം ശക്തമാക്കിക്കൊണ്ടുള്ള ഒരു നിയമ വ്യവസ്ഥിതി ഉണ്ടാകുമെന്നാണ് മന്ത്രി വരേദ്കര്‍ പ്രതീക്ഷിക്കുന്നത്.
വരേദ്കര്‍ ഉള്‍പ്പെടെ പ്രമുഖരായ പല നേതാക്കളും നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന മേയറാവാന്‍ തയ്യാറായി നില്‍ക്കുകയാണ്.

Scroll To Top