Monday December 05, 2016
Latest Updates

ലീമെറിക്കില്‍ ‘മൈക്ക’യുടെ യുവജനോത്സവം, കലാവിഷ്‌കാരത്തിന്റെ നവ്യാനുഭമായി 

ലീമെറിക്കില്‍ ‘മൈക്ക’യുടെ യുവജനോത്സവം, കലാവിഷ്‌കാരത്തിന്റെ നവ്യാനുഭമായി 

ലീമെറിക്: മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്റെ (മൈക്ക ) നേതൃത്വത്തില്‍ ലീമെറിക്കില്‍ യുവജനോത്സവം സംഘടിപ്പിച്ചു. 3 മാസത്തെ പരിശീലനവും പ്രയത്‌നവും പരിസമാപ്തിയിലെത്തിയപ്പോള്‍ അതു കാണികള്‍ക്കുള്ള കലാവിരുന്നായി. കേരളത്തനിമയും, ഭാരതീയ സങ്കല്പവും ഇഴചേര്‍ത്തതായിരുന്നു ആഘോഷങ്ങളില്‍ മിക്ക ഇനങ്ങളും.

ഏപ്രില്‍ മാസം നടത്തിയ മത്സര ഇനങ്ങളിലെ സമ്മാനാര്‍ഹമായ പരിപാടികള്‍ വേദിയില്‍ അവതരിപ്പിച്ചത് കാണികള്‍ക്ക് നവ്യാനുഭവമായി. നാല്പതോളം വിദ്യാര്‍ത്ഥികളും പതിനഞ്ചിലധികം പരിശീലകരുടേയും പ്രയത്‌നമാണ് ഇന്നലെ വേദിയില്‍ ആടിത്തിമിര്‍ത്തത്. 

സംഗീതത്തിന്റെ ഗരിമയും നവരസങ്ങള്‍ പീലിനിവര്‍ത്തിയാടിയ നൃത്തച്ചുവടുകളും മേളപെരുക്കത്തിന്റെ പെരുമയും ലിമെറിക്കിനെ പുളകചാര്‍ത്തണിയിച്ചു.

സാംസ്‌കാരിക സമ്മേളനം അന്നമ്മ ചാക്കോ, ചാക്കോ വര്‍ക്കി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. പ്രദീപ് രാംനാഥ് അധ്യക്ഷനായിരുന്നു. ബാബു ഭാസ്‌കര്‍ സ്വാഗതവും, ബോബി ലൂക്കോസ്സ് നന്ദിയും പറഞ്ഞു. സെക്രട്ടറി രജേഷ് സെബാസ്റ്റ്യന്‍ പരിപാടികള്‍ വിശദീകരിച്ചു. അനില്‍ ആന്റണി, സജി, ലിനോ, മോനച്ചന്‍ നാരകത്തറ, ലിസമ്മ രാജു, സുനില്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. 


ലിമെറിക്കിലെ മുഴുവന്‍ മലയാളി കുടുംബങ്ങളുടെയും സാന്നിധ്യം കലാ മേളയെ പ്രൌഡഗംഭീരമാക്കി.രക്ഷകര്‍ത്താക്കളുടെ സജ്ജീവ സാന്നിധ്യം പരിപാടികള്‍ ഗംഭീരവിജയത്തിലെത്തിക്കുന്നതിന് സഹായിച്ചെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.


ഡോ. റോയി ഫിലിപ്പ്, റോസമ്മ ജേക്കബ് എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.EV PRGM 03 copy

 

രാജന്‍ ചിറ്റാര്‍ 

Scroll To Top