Friday December 09, 2016
Latest Updates

ലീഡര്‍ കെ കരുണാകരന് ഇന്ന് തൊണ്ണൂറ്റിയാറാം ജന്മദിനം; സംസ്ഥാനത്ത് ആഘോഷം

ലീഡര്‍ കെ കരുണാകരന് ഇന്ന് തൊണ്ണൂറ്റിയാറാം ജന്മദിനം; സംസ്ഥാനത്ത് ആഘോഷം

തിരുവനന്തപുരം: ലീഡര്‍ കരുണാകരന്‍ അണികള്‍ക്കിടയില്‍ സാന്നിധ്യമായി ഇല്ലെങ്കിലും ആ സ്മരണ തിങ്ങുന്ന മനസുമായി ഇന്നും ജീവിയ്ക്കുന്നത് ആയിരങ്ങളാണ്.ജന മനസുകളില്‍ ലീഡര്‍ ഇന്നും മരിച്ചിട്ടില്ല.അതിനു തെളിവായിരുന്നു തിരുവനതപുരത്ത് നടന്ന ജന്മദിനാഘോഷങ്ങള്‍.

ലീഡര്‍ കെ കരുണാകരന് ഇന്ന് തൊണ്ണൂറ്റിയാറാം ജന്മദിനമായിരുന്നു . തിരുവനന്തപുരത്ത് മകള്‍ പത്മജയുടെ വസന്തിയായ കല്ല്യാണിയില്‍ ജന്മദിനാഘോഷം നടന്നു. ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, കെപിസിസി വൈസ് പ്രസിഡന്റ് പിതാംബരക്കുറുപ്പ് എന്നിവരും നടന്‍ സുരേഷ്‌ഗോപിയും ചടങ്ങില്‍ പങ്കെടുത്തു. കെ കരുണാകരന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം കനകക്കുന്ന് കൊട്ടാരത്തില്‍ പ്രത്യേക സമ്മേളനം ചേരും.

സമ്മേളനം ഗവര്‍ണര്‍ ഷീല ദീക്ഷിത് ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരന്‍ എന്നിവര്‍ പങ്കെടുക്കും. വിവിധ കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം കരുണാകരന്‍ അനുസ്മരണ സമ്മേളനവും നടക്കും.

Scroll To Top