Saturday December 03, 2016
Latest Updates

ലിമെറിക്ക് നാടകവേദിയായി, ക്രിസ്തുവിന്റെ ക്രൂശുമരണം ഗ്രാമത്തില്‍ അവതരിപ്പിച്ചു

ലിമെറിക്ക് നാടകവേദിയായി, ക്രിസ്തുവിന്റെ ക്രൂശുമരണം ഗ്രാമത്തില്‍ അവതരിപ്പിച്ചു

ലിമെറിക്ക്:ലിമെറിക്കിലെ ഒരു ഗ്രാമം മുഴുവന്‍ നാടകവേദിയായി മാറി. ക്രിസ്തുവിന്റെ പീഡാനുഭവവും കുരിശു മരണവും നാടക രൂപത്തില്‍ പുനരാവിഷ്‌ക്കരിക്കുകയായിരുന്നു. ഗ്രീന്‍ ഡ്രാമ ഗ്രൂപ്പ് എന്ന നാടകവേദിയാണ് ക്രിസ്തുവിന്റെ ക്രൂശുമരണം നീക്കര്‍ ഗ്രാമത്തിലെ  നാടകമായി അവതരിപ്പിച്ചത്. 30 ഓളം അഭിനേതാക്കളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മറ്റ് വേഷങ്ങളില്‍ അഭിനയിക്കാന്‍ ഗ്രാമവാസികളും ക്രൈസ്തവവിശ്വാസികളുമായ ആയിരക്കണക്കിന് പേര്‍ തടിച്ചു കൂടിയിരുന്നു.

ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു നാടകാവതരണം. ഇതുവരെ അവതരിപ്പിക്കപ്പെട്ടതില്‍ ഏറ്റവുമധികം അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന ഏറ്റവും വലിയ നാടകാവിഷ്‌ക്കാരമാണ് ഇന്നലെ നടന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഗ്യാരി ഫാര്‍ഹര്‍ എന്ന നടനാണ് യേശുക്രിസ്തുവിന്റെ വേഷത്തില്‍ അഭിനയിച്ചത്. നാടകാവതരണം കാണാന്‍ തടിച്ച് കൂടിയ ആയിരക്കണക്കിന് പ്രേക്ഷകര്‍ നാടക സംഘത്തെ അഭിനന്ദിച്ചുcru li 3cru li 1cru li

Scroll To Top