Saturday December 10, 2016
Latest Updates

ലിമെറിക്കില്‍ വൈദ്യുതി മുടങ്ങി

ലിമെറിക്കില്‍ വൈദ്യുതി മുടങ്ങി

ലിമറിക്ക്: ലിമെറിക്കില്‍ വൈദ്യുതി മുടങ്ങി. ഇന്നലെ 2,000 ഓളം വീടുകളില്‍ വൈദ്യുതി മുടങ്ങി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനുടുവില്‍ ഭൂരിപക്ഷം വീടുകളിലും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചുവെങ്കിലും 400 വീടുകളില്‍ കൂടി വൈദ്യുതി പുനസ്ഥാപിക്കാനുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇ.എസ്.ബി നെറ്റ്‌വര്‍ക്കിന്റെ ഉപഭോക്താക്കള്‍ക്കാണ് വൈദ്യുതി മുടങ്ങിയത്. 

വൈദ്യുതി തടസം മൂലം ഉപഭോക്താക്കള്‍ക്കുണ്ടായ അസൌകര്യത്തില്‍ ഖേദിക്കുന്നതായി ഇ.എസ്.ബി അധികൃതര്‍ പ്രതികരിച്ചു. പുലര്‍ച്ചെ 12.30 ഓടെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചതായും ഇ.എസ്.ബി അധികൃതര്‍ അറിയിച്ചു. വലിയ മുഴക്കത്തോടെ ഉണ്ടായ ഇടിമിന്നലിന് ശേഷമാണ് വൈദ്യുതി ബന്ധം നിലച്ചതെന്ന് ലിമെറിക്കില്‍ നിന്നുള്ളവര്‍ പറഞ്ഞു. 

Scroll To Top