Wednesday December 07, 2016
Latest Updates

ലിമെറിക്കില്‍ ജപമാലമാസ സമാപനം ഭക്തി സാന്ദ്രമായി 

ലിമെറിക്കില്‍ ജപമാലമാസ സമാപനം ഭക്തി സാന്ദ്രമായി 

ലിമെറിക്ക്: സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ മാസം മുഴുവനും വിവിധ കുടുംബങ്ങളില്‍ ജപമാല കൂട്ടായ്മ കൂടുകയും പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി സൂചകമായി ജപമാല ചൊല്ലുകയും ചെയ്തു.

ഈ സംരഭത്തിന് കൈക്കാരന്മാരായ ബോബി ലൂക്കോസും ജോജോ ദേവസിയും നേതൃത്വം കൊടുത്തു. ജപമാല സമാപന ദിവസമായ ഒക്ടോബര്‍ 31ന് ഉച്ചകഴിഞ്ഞ് 5 മണിക്ക് ലിമെറിക്കിലെ ഡൂറഡോയിലെ സെന്റ് പോള്‍സ് പള്ളിയില്‍ വച്ച് സീറോ മലബാര്‍ സഭാ സമൂഹം മുഴുവനും ചേര്‍ന്ന് ജപമാല ചൊല്ലി തങ്ങളുടെ കുടുംബങ്ങളെ പരിശുദ്ധ കന്യാമറിയത്തിന് സമര്‍പ്പിക്കുകയും ചെയ്തു. 

തുടര്‍ന്ന് ഫാ:ജോസഫ് വെള്ളനാലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു.തുടര്‍ന്ന് നേര്‍ച്ച വിതരണവും ഉണ്ടായിരുന്നു.

വാര്‍ത്ത :റവ.ഫാ:ഫ്രാന്‍സിസ് നീലങ്കാവില്‍ (പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ,ലിമറിക്ക്)

Scroll To Top