Saturday December 10, 2016
Latest Updates

ലിമെറിക്കില്‍ ഇനി സഞ്ചരിക്കുന്ന പബ്ബും

ലിമെറിക്കില്‍ ഇനി സഞ്ചരിക്കുന്ന പബ്ബും

ഡബ്ലിന്‍: പബ്ബില്‍ പോകാന്‍ ആഗ്രഹിക്കുന്നവരെ തേടി പബ്ബ് വീട്ടുപടിക്കലേക്ക് വന്നാല്‍ എങ്ങനെയുണ്ട്? നല്ല ആശയം അല്ലേ? ഇത്തരക്കാര്‍ക്ക് വേണ്ടി മൊബൈല്‍ പബ്ബ് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ലിമെറിക്കിലെ ഒരു സംഘം യുവാക്കള്‍. മിക്ക് ഫോര്‍ച്യൂണ്‍, മൈക്കിന്റെ ജീവിതപങ്കാളി എയ്‌ലിന്‍ ലംബാര്‍ട്ട് എന്നിവര്‍ ചേര്‍ന്നാണ് ഈ സഞ്ചരിക്കുന്ന പബ്ബ് രൂപകല്‍പ്പന ചെയ്തത്. പഴയ ഒരു ട്രെയിലര്‍ ലോറിയുടെ ക്യാബിന്‍ ഭാഗം പബ്ബ് ആയി മാറ്റിയെടുക്കുകയായിരുന്നു. 

മൊബൈല്‍ പബ്ബ് എന്ന ആശയം 2001 മുതല്‍ തന്റെ മനസിലുണ്ടായിരുന്നെന്ന് മിക്ക് പറഞ്ഞു. ഏറെ വര്‍ഷങ്ങളുടെ ആലോചനയ്ക്ക് ശേഷമാണ് ഈ സ്വപ്നം യാഥാര്‍ത്ഥ്യമായത്. ലിമെറിക്ക് സിറ്റി ഓഫ് കള്‍ച്ചര്‍ 2014 ന്റെ ഭാഗമായി മൊബൈല്‍ പബ് എന്ന ആശയം അവതരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആശയത്തിന് അംഗീകാരം ലഭിച്ചതോടെ ഈ വര്‍ഷം ജനുവരിയില്‍ നിര്‍മ്മാണം ആരംഭിച്ചു. 

ഇപ്പോള്‍ ലോക്കല്‍ ഇവന്റുകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പബ്ബ് നേരിട്ട് എത്തി വില്‍പ്പന നടത്തും. ഗിന്നസ്, ഹെനിക്കന്‍ ബിയറുകള്‍ കൂടാതെ ചായയും ബിസ്‌ക്കറ്റും സാന്‍ഡ്വിച്ചും ഉള്‍പ്പെടെയുള്ള ലഘുഭക്ഷണങ്ങളും പബ്ബില്‍ ലഭ്യമാണ്.

pub

Scroll To Top