Saturday December 03, 2016
Latest Updates

ലിമെറിക്കിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ അടിസ്ഥാന സൌകര്യങ്ങളില്ലെന്ന്   ഹിക്വ  റിപ്പോര്‍ട്ട്

ലിമെറിക്കിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ അടിസ്ഥാന സൌകര്യങ്ങളില്ലെന്ന്   ഹിക്വ  റിപ്പോര്‍ട്ട്

ഡബ്ലിന്‍: ലിമെറിക്കിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ രോഗികളെ ചികിത്സിക്കാന്‍ മതിയായ സൌകര്യങ്ങളില്ലെന്ന് റിപ്പോര്‍ട്ട്. ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്വാളിറ്റി വിഭാഗമാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് മതിയായ ചികിത്സ സൗകര്യം ലഭ്യമാക്കാനുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഇവിടെ ഇല്ലെന്നാണ് കണ്ടെത്തല്‍. യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് ഉള്‍ക്കൊള്ളാനാകുന്നതിന്റെ ഇരട്ടി ആളുകളാണ് ഇവിടെ ദിവസേന വന്നു കൊണ്ടിരിക്കുന്നത്. 

ഇതാണ് രോഗികളുടെ ജീവന് പോലും ഭീഷണിയാകുന്ന രീതിയില്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയിരിക്കുന്നത്. രോഗികളുടെ ജീവന് ഭീഷണിയായ നിരവധി കാര്യങ്ങള്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ കണ്ടെത്തിയതായി ആശുപത്രിയുടെ ഗുണനിലവാരം അവലോകനം ചെയ്ത ഫെലിം ക്വിന്‍ പറഞ്ഞു. 

അടിയന്തര പ്രാധാന്യം നല്‍കി പരിഹരിക്കേണ്ട വിഷയങ്ങളാണ് ആശുപത്രിയില്‍ കണ്ടെത്തിയതെന്ന് ക്വിന്‍ പറഞ്ഞു. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ ചികിത്സ ലഭിക്കുന്നതിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. ആശുപത്രികളില്‍ മതിയായ ജീവനക്കാരില്ലാത്തതിനാലാണ് രോഗികള്‍ ചികിത്സയ്ക്കായി മണിക്കൂറുകള്‍ കാത്തിരിക്കെണ്ട അവസ്ഥ സംജാതമായാത്. ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്ന് ക്വിന്‍ ആവശ്യപ്പെട്ടു. 

Scroll To Top