Monday December 05, 2016
Latest Updates

ലിമെറിക്കിലെ മുത്തശിയുടെ നഗരപര്യടനം പൂര്‍ത്തിയായി

ലിമെറിക്കിലെ മുത്തശിയുടെ നഗരപര്യടനം പൂര്‍ത്തിയായി

ലിമെറിക്ക്: ലിമെറിക്കിലെ ഭീമാകാരിയായ മുത്തശിയുടെ സഞ്ചാരം പൂര്‍ത്തിയായി. ലിമെറിക്ക് അയര്‍ലണ്ടിലെ ഈ വര്‍ഷത്തെ സിറ്റി ഓഫ് കള്‍ച്ചര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്തിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികളുടെ ഭാഗമായാണ് ഭീമന്‍ മുത്തശിയുടെ നഗരം ചുറ്റി പ്രദക്ഷിണം. 25 അടി ഉയരമുള്ള ഈ മുത്തശി പാവയ്ക്ക് 5 ടണ്‍ ഭാരമുണ്ട്. ക്രെയിന്‍ ഉപയോഗിച്ച് നടത്തുന്ന മുത്തശി പാവയുടെ അംഗ ചലനങ്ങള്‍നിയന്ത്രിക്കാന്‍ നിരവധി പേരുണ്ട്. സെപ്റ്റംബര്‍ 5 മുതല്‍ 7 വരെയായിരുന്നു നഗരം ചുറ്റി പ്രദക്ഷിണം.

ഫ്രഞ്ച് തീയറ്റര്‍ ഗ്രൂപ്പായ റോയല്‍ ഡി ലക്‌സെയാണ് മുത്തശി പാവയെ നിര്‍മ്മിച്ചത്. ഇതിനു മുമ്പ് ലിവര്‍പൂളിലും ബെര്‍ലിനിലും നാന്റെസിലും മുത്തശി പര്യടനം നടത്തിയിരുന്നു. ഇത് ആദ്യമായാണ് ഇവര്‍ അയര്‍ലണ്ടില്‍ എത്തുന്നത്. അയര്‍ലണ്ട് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നായി 18 മില്യന്‍ ആളുകള്‍ മുത്തശിയുടെ പ്രകടനം കണ്ടിട്ടുണ്ടെന്നാണ് കണക്ക്. മുത്തശിയുടെ അയര്‍ലണ്ട് സന്ദര്‍ശനം ടൂറിസം മേഖലയ്ക്ക് ഉണര്‍വാകുമെന്ന് ലിമെറിക്ക് സിറ്റി ഓഫ് കള്‍ച്ചര്‍ ഡയറക്ടര്‍ മൈക്ക് ഫിറ്റ്‌സ് പാട്രിക് പറഞ്ഞു.

മുത്തശിയുടെ ആദ്യ ദിനത്തിലെ പര്യടനം കാണാന്‍ 200,000 പേര്‍ എത്തിയാതായാണ്കണക്ക്. തന്നെ കാണാന്‍ എത്തിയവരെ ഉല്ലസിപ്പിക്കാന്‍ മുത്തശി പൈപ്പ് വലിക്കുകയും തുപ്പുന്നതായും ചിരിക്കുന്നതായും അഭിനയിക്കുകയും ചെയ്തു .മൂന്ന് ദിവസങ്ങളിലായി 12 മൈല്‍ ദൂരം മുത്തശി സഞ്ചരിച്ചു

Scroll To Top