Sunday December 11, 2016
Latest Updates

ലിമറിക്ക് സെന്റ് പാട്രിക് ദിന പരേഡില്‍ ഗ്രാന്‍ഡ് മാര്‍ഷല്‍മാരായി അയര്‍ലണ്ടിന്റെ സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് താരങ്ങള്‍

ലിമറിക്ക് സെന്റ് പാട്രിക് ദിന പരേഡില്‍ ഗ്രാന്‍ഡ് മാര്‍ഷല്‍മാരായി അയര്‍ലണ്ടിന്റെ സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് താരങ്ങള്‍

ലിമറിക്ക് :സെന്റ് പാട്രിക് ദിന പരേഡ് വിജകരമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ലിമറിക്കിലും പൂര്‍ത്തിയാവുന്നു . അയര്‍ലണ്ടിലെ മാനസിക വൈകല്യം നേരിടുന്ന കായിക താരങ്ങള്‍ക്കും അംഗീകാരം നല്‍കാനുള്ള വേദിയാവും ലിമറിക്ക് സെന്റ് പാട്രിക് പരേഡ് .

വരുന്ന ആഴ്ച ലിമെറിക്കില്‍ നടക്കാനിരിക്കുന്ന സെന്റ് പാട്രിക് ദിന പരേഡില്‍ ഗ്രാന്‍ഡ് മാര്‍ഷല്‍മാരായി ആറോളം സ്‌പെഷ്യല്‍ ഒളിമ്പ്യന്‍മാര്‍ പങ്കെടുക്കും. 4000 പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പരിപാടിയില്‍ 70,000 ഓളം കാണികളും പങ്കെടുക്കും. നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിപാടിയാകും ഇതെന്ന് അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ വര്‍ഷം നടക്കാനിരിക്കുന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനിരിക്കുന്ന ആറോളം താരങ്ങളാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം.

ബാസ്‌കറ്റ് ബോള്‍ താരം ക്രിസ്റ്റീന്‍ ഡിലെനി ഉള്‍പ്പെടെ ആറ് താരങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കുക. അയര്‍ലണ്ടിന്റെ സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് താരങ്ങളെ ഗ്രാന്‍ഡ് മാര്‍ഷല്‍മാരായി തെരഞ്ഞെടുത്തത് അയര്‍ലണ്ട് കായിക രംഗത്തിന് അഭിമാനകരമായ കാര്യമാണെന്ന് ഗെയിംസ് സിഇഒ മാറ്റ് പറഞ്ഞു.

ലിമെറിക്കിലെ പൊതുജനങ്ങളുടെ കൂടി പിന്തുണയോടെ ഗെയിംസ് വന്‍ വിജയമാക്കി തീര്‍ക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ജൂണില്‍ ലിമെറിക്കില്‍ വച്ച് തന്നെയാണ് സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് നടക്കുന്നത്. മൊത്തം 1500 ഓളം കായിക താരങ്ങള്‍ സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപെടുന്നു.

Scroll To Top