Wednesday December 07, 2016
Latest Updates

ലിമറിക്ക് കൃപാഭിഷേക ധ്യാനം LIVE ഇവിടെ കാണാം

ലിമറിക്ക് കൃപാഭിഷേക ധ്യാനം LIVE ഇവിടെ കാണാം

Broadcasting by JORDIS FILMS ലിമറിക്ക് ;വെള്ളിയാഴ്ച്ച ലിമറിക്കില്‍ ആരംഭിച്ച കൃപാഭിഷേക ധ്യാനം ഇന്ന് മൂന്നാം ദിവസത്തിലേയ്ക്ക് കടന്നു.ഇന്ന് രാവിലെ 9 മണിയ്ക്ക് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന ധ്യാനത്തില്‍ പങ്കെടുക്കാന്‍ 9.30 ന് എത്തുന്ന ലിമറിക്ക് ബിഷപ് ബ്രെണ്ടന്‍ ലീഹി വചനസന്ദേശം നല്‍കി വിശാസി സമൂഹത്തെ ആശിര്‍വദിക്കും.വൈകിട്ട് 6 മണിയോടെ ഈ വര്‍ഷത്തെ ലീമറിക്ക് ധ്യാനത്തിന് സമാപനം കുറിയ്ക്കും.

രാവിലെ 9 30 മുതല്‍ വൈകിട്ട് വരെ അയര്‍ലണ്ടില്‍ നടക്കുന്ന ഇന്നത്തെ കൃപാഭിഷേക ധ്യാന ശുശ്രൂഷകള്‍ ജോര്‍ഡി ഫിലിംസ് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വേണ്ടി സംപ്രേക്ഷണം ചെയ്യുന്നത് ഐറിഷ് മലയാളിയിലും കാണാം.
പ്രസന്നമായ കാലാവസ്ഥയില്‍ ധ്യാനത്തില്‍ സംബന്ധിക്കാന്‍ എത്തിയ നൂറുകണക്കിന് വിശ്വാസികള്‍ ഇന്നലെയും പരിശുദ്ധാത്മ വരപ്രസാദം ഏറ്റുവാങ്ങി. 

സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗത്ത് കോര്‍ക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന കൃപാഭിഷേക ധ്യാനത്തിന് അണക്കര മരിയന്‍ റിട്രീറ്റ് സെന്ററിലെ റവ.ഫാ.ഡോമനിക് വാളംമനാലാണ് നേതൃത്വം നല്‍കുന്നത്. സുബിന്‍ ജോസഫ് ഗാന ശുശ്രൂഷയൊരുക്കി.

ധ്യാന ദിവസങ്ങളില്‍ കുട്ടികള്‍ക്കായി ജീസസ് യൂത്ത് അയര്‍ലണ്ട് ഒരുക്കുന്ന പ്രത്യേക ധ്യാനവും ഇന്ന് സമാപിക്കും 

Scroll To Top