Friday December 09, 2016
Latest Updates

ലിമറിക്കില്‍ മാത്രം ഓരോ ആഴ്ച്ചയും 30 കൗമാരക്കാര്‍ ആത്മഹത്യക്ക് ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ലിമറിക്കില്‍ മാത്രം ഓരോ ആഴ്ച്ചയും 30 കൗമാരക്കാര്‍ ആത്മഹത്യക്ക് ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ലിമറിക്ക് :അയര്‍ലണ്ടിലെ ചെറുപ്പക്കാരില്‍ ആത്മഹത്യ പ്രവണത വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ആഴ്ച്ചയില്‍ ഇത്തരത്തിലുള്ള മുപ്പതോളം കേസുകളെങ്കിലും തങ്ങളെ സമീപിക്കുന്നതായി ലിമറിക്ക് യൂനിവേഴ്‌സിറ്റി ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.
ലിമറിക്കിലെ, കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ക്ലോ കിന്‍സെല്ലയുടെ മൃതദേഹം നദിയില്‍ വച്ച് ലഭിച്ചിട്ട് ഏതാനും ദിവസങ്ങള്‍ക്കകം ആണ് ആശുപത്രി ഇത്തരം ഒരു വിവരം പുറത്തുവിടുന്നത്.
ദിവസംതോറും തങ്ങള്‍ക്ക് ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് മൂന്നോ നാലോ കേസുകള്‍ ചികിത്സിക്കാനിടവരാറുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. കൗമാരക്കാരായ പെണ്‍കുട്ടികളാണ് അധികവും ആത്മഹത്യയ്ക്ക് ശ്രമിച്ചു പരാജിതരായി ആശുപത്രികളെ ആശ്രയിക്കാറെന്നും പലരും ഭയം നിമിത്തം തനിച്ചുതന്നെയാണ് എത്താറെന്നും ആശുപത്രി അറിയിക്കുന്നു.
മരുന്നുകള്‍ അധികമായി ഉപയോഗിച്ചും കൈത്തണ്ട മുറിച്ച് രക്തം വാര്‍ത്തുമൊക്കെയാണ് പലരും മരിക്കാന്‍ ശ്രമിക്കാറ് എന്നാല്‍ പരാജിതരായി കഴിഞ്ഞാല്‍ ഭയം നിമിത്തം മുതിര്‍ന്നവരെ അറിയിക്കാനും ഇവര്‍ നില്‍ക്കുന്നില്ല. പലരും ചികിത്സ ലഭിച്ച് തിരിച്ചുപോകുന്നത് ഇത്തരം ഒരു അവസ്ഥയില്‍ ഇനി തിരികെ ആശുപത്രിയിലേക്ക് വരില്ലെന്ന് അറിയിച്ചുകൊണ്ടാണ്. എ്‌നാല്‍ ഇത്തരത്തില്‍ ആവര്‍ത്തിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരും കുറവല്ലെന്നും ആശുപത്രി വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ ആത്മഹത്യ ചെയ്യുന്നതിനായി ശ്രമിച്ച് അമിതമായി മരുന്നുകള്‍ കഴിച്ച കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടിയുടെ കരളിനെ ഇത് ബാധിക്കുകയും കരള്‍ മാറ്റിവെക്കല്‍ ശസ്ത്രകൃയയ്ക്ക് വിധേയയാവുകയും ചെയ്യേണ്ടി വന്നതായി ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.
ഇത്തരത്തിലുള്ള കേസുകള്‍ പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. കുട്ടികള്‍ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനാലും ഇത്തരത്തിലുള്ള കേസുകള്‍ റെക്കോഡുകളായി സൂക്ഷിക്കാത്തതിനാലുമാണ് അത്.
നാഷണല്‍ സൂയിസൈഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ (എന്‍എസ്ആര്‍എഫ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2011ല്‍ മാത്രം 525 പേരാണ് ആത്മഹത്യ ചെയ്തത്. 20042010 കാലയളവില്‍ നടന്ന ആത്മഹത്യകളുടെ കണക്കു പ്രകാരം 23.2 ശതമാനം മരണനിരക്കുമായി രണ്ടാം സ്ഥാനത്ത് ലിമറിക്ക് സിറ്റിയും കൗണ്ടിയുമായിരുന്നു. 31.9 ശതമാനം മരണനിരക്കുമായി മുന്നില്‍ നില്‍ക്കുന്നത് കോര്‍ക്ക് സിറ്റികൗണ്ടികളായിരുന്നു.
സെയിന്റ് നെസ്സാന്‍സ് കമ്മ്യൂണിറ്റി കോളേജുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പ്രതിപാദിച്ച മൂന്നു ആത്മഹത്യകള്‍ തെറ്റായ പ്രചരണമാണെന്ന് ലിമറിക്കിലെ മൊയ്‌റോസ് പള്ളി വികാരി ഫാദര്‍ ടോണി ഒ’റിയോര്‍ദാന്‍ പറഞ്ഞു. കഴിഞ്ഞ ആഗസ്തില്‍ കാമുകനുമായി വേര്‍പിരിഞ്ഞതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത കെയ്റ്റ് ഫോക്‌നര്‍ എന്ന പതിനഞ്ചുകാരി മാത്രമാണ് സെയിന്റ് നെസ്സാന്‍സിലെ വിദ്യാര്‍ത്ഥിനിയായിരുന്നത്. കെയിറ്റ് മരിച്ചതിനു അടുത്ത ദിവസം വിവരമറിഞ്ഞ് ഇവരുടെ കാമുകനായ ടിജെ ഒ’ഡൊണോഗ് എന്ന പതിനേഴുകാരനും ആത്മഹത്യ ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ സെയിന്റ് നെസ്സാന്‍സിലെ വിദ്യാര്‍ത്ഥി ആയിരുന്നില്ലെന്നും ഫാദര്‍ ഒ’റിയോര്‍ദാന്‍ കൂട്ടിച്ചേര്‍ത്തു.
ക്ലോയുടെയും കെയ്റ്റിന്റെയും ആത്മഹത്യകള്‍ തമ്മില്‍ ബന്ധമില്ലെന്നും സെയിന്റ് നെസ്സാന്‍സിലെ തന്നെ വിദ്യാര്‍ത്ഥി ജോ കില്ലീന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത് ആത്മഹത്യ ചെയ്തതല്ലെന്നും അത് അപകടമരണമായിരുന്നുവെന്നും ഫാദര്‍ ഒ’റിയോര്‍ദാന്‍ പരഞ്ഞു.
ക്ലോയുടെ മരണാനന്തര ചടങ്ങുകള്‍ക്കിടയിലാണ് സെയിന്റ് നെസ്സാന്‍സിലെ മൂന്നു വിദ്യാര്‍ത്ഥികള്‍ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ആത്മഹത്യ ചെയ്തു എന്ന രീതിയില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതെന്നും മറ്റെന്തെങ്കിലും ഇവരുടെ മരണത്തിനു പിന്നിലുണ്ടോ എന്ന് അറിയില്ലയെന്നും ജോയുടേത് അപകടമരണമാണെന്നും ഫാദര്‍ ടോം ഒ’റിയോര്‍ദാന്‍ കൂട്ടിച്ചേര്‍ത്തു.

Scroll To Top