Saturday December 10, 2016
Latest Updates

ലിമറിക്കില്‍ ഫാ.ഡോമനിക് വാളംമനാല്‍ നയിക്കുന്ന കൃപാഭിഷേകധ്യാനം വെള്ളിയാഴ്ച്ച ആരംഭിക്കും,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

ലിമറിക്കില്‍ ഫാ.ഡോമനിക് വാളംമനാല്‍ നയിക്കുന്ന കൃപാഭിഷേകധ്യാനം വെള്ളിയാഴ്ച്ച ആരംഭിക്കും,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

ലിമറിക്ക്: ലിമറിക്കില്‍ വെള്ളിയാഴ്ച്ച ആരംഭിക്കുന്ന കൃപാഭിഷേക ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ അണക്കര മരിയന്‍ റിട്രീറ്റ് സെന്ററിലെ റവ.ഫാ.ഡോമനിക് വാളംമനാലാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കൃപാഭിഷേക ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. ആഗസ്റ്റ് 22, 23, 24 (വെള്ളി, ശനി, ഞായര്‍) തിയതികളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ലിമറിക്കിലെ സൗത്ത് കോര്‍ക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് ധ്യാനം നടത്തപ്പെടുക. 

ധ്യാന ദിവസങ്ങളില്‍ കുട്ടികള്‍ക്കായി ജീസസ് യൂത്ത് അയര്‍ലണ്ട് ഒരുക്കുന്ന പ്രത്യേക ധ്യാനം ഉണ്‍ടായിരിക്കുന്നതാണ്.മുതിര്‍ന്നവര്‍ക്കായുള്ള ധ്യാനം നടക്കുന്ന ഹോട്ടലില്‍ തന്നെയാണ് ഇത്തവണ കുട്ടികള്‍ക്കുള്ള ധ്യാനവും ക്രമീകരിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച്ച രാവിലെ 9 മണിയ്ക്ക് ആരംഭിക്കുന്ന ധ്യാനത്തിനെ ഔദ്യോഗിക ഉദ്ഘാടനം ഡബ്ലിന്‍ സീറോ മലബാര്‍സഭാ സമിതി ചെയര്‍പേഴ്‌സണ്‍ ഫാ.ജോസ് ഭരണിക്കുളങ്ങര ഭദ്രദീപം കൊളുത്തി നിര്‍വഹിക്കും 

ധ്യാനത്തില്‍ സംബന്ധിക്കുന്ന എല്ലാവര്‍ക്കും കൗണ്‍സിലിംഗിനും, കുമ്പസാരത്തിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഞായറാഴ്ച്ച ,ധ്യാനത്തിന്റെ സമാപന ദിവസം ലിമറിക്ക് ബിഷപ് ബ്രെണ്ടന്‍ ലീഹി വചനസന്ദേശം നല്‍കി ആശിര്‍വദിക്കും.

ലിമറിക്കിലെ മലയാളി സമൂഹം ഒന്നടക്കം ധ്യാനവിജയത്തിനായിയുള്ള ഒരുക്കത്തിലാണ്.ഏതാനം പേര്‍ക്ക് കൂടി ലിമറിക്കിലെ വീടുകളില്‍ താമസ സൗകര്യം ലഭ്യമാണ്.ഹോട്ടല്‍ സൗകര്യം വേണ്ടവര്‍ക്ക് 75 യൂറോയ്ക്ക് (പരമാവധി 4 ബെഡ് വരെ )ബുക്ക് ചെയ്യാവുന്നതാണ്.ധ്യാന ദിവസങ്ങളില്‍ ബ്രേക്ക് ഫാസ്റ്റും ,ഡിന്നറും മിതമായ നിരക്കില്‍ സംഘാടക സമിതി ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0877620925 എന്ന നമ്പരില്‍ ബന്ധപ്പെടുക. 

ധ്യാനത്തോടനുബന്ധിച്ചു ഫാ.ഫ്രാന്‍സിസ് നീലങ്കാവില്‍ ചീഫ് കോ ഓര്‍ഡീനേറ്ററായി ജിജോ ദേവസി ,രാജേഷ് സെബാസ്റ്റ്യന്‍, സുനില്‍ ഫിലിപ്പ് ,അനില്‍ ആന്റണി ,റോബിന്‍ ജോസഫ് ,പോമി മാത്യു ,മോനച്ചന്‍ നാരകത്തറ ,ജോജോ ദേവസി,യാക്കോബ് മണവാളന്‍ ,ഇമ്മാനുവല്‍ ജോസഫ്,സാജു മാത്യു ,ജോമോന്‍ ജോസഫ് എന്നിസ് ,ഷൈന്‍ ജോസഫ് ,സാജു ജേക്കബ് ,ജോസ് ബോബി ലൂക്കോസ് , രാജു തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

ധ്യാനത്തില്‍ സംബന്ധിച്ച് ദൈവകൃപ പ്രാപിക്കുവാന്‍ സീറോ മലബാര്‍ സഭ ലീമറിക് പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ.ഫ്രാന്‍സീസ് നീലങ്കാവില്‍ ഏവരേയും സ്വാഗതം ചെയ്തു

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ.ഫ്രാന്‍സീസ് നീലങ്കാവില്‍ 0877084751
ജോജോ ദേവസ്യ 0877620925
ജോസ് ലൂക്കോസ് 0851123658 


Scroll To Top