Saturday December 10, 2016
Latest Updates

ലിമറിക്കില്‍ ഫാ .ഡൊമിനിക്ക് വാളംമനാല്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം ഓഗസ്റ്റ് 22 ന് തുടങ്ങും

ലിമറിക്കില്‍ ഫാ .ഡൊമിനിക്ക് വാളംമനാല്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം ഓഗസ്റ്റ് 22 ന് തുടങ്ങും

ലിമറിക്ക് :ഇന്ത്യന്‍ കമ്മ്യുണിറ്റിയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന ധ്യാനത്തിന്റെ ഈ വര്‍ഷത്തെ തിയതികള്‍ നിശ്ചയിച്ചു .നവികരണ ധ്യാനങ്ങളില്‍ അഭിഷേകത്തിന്റെ അഗ്‌നി ജ്വലിപ്പിക്കുന്ന ഫാ ഡൊമിനിക്ക് വാളംമനാല്‍ ആന്‍ഡ് ടീം നയിക്കുന്ന ത്രിദിന ധ്യാനം ആഗസ്റ്റ് 22,23,24 തിയതികളിലാണ് നടത്തപ്പെടുക.

ലിമറിക്കിലെ സൗത്ത് കോര്‍ട്ട് ഹോട്ടലിലാണ് ധ്യാനം നടത്തപ്പെടുക.കാഞ്ഞിരപ്പള്ളി രൂപതയിലെ അണക്കര മരിയന്‍ ധ്യാന കേന്ദ്രം ഡയറക്റ്ററാണ് ഫാ .ഡൊമിനിക്ക് വാളംമനാല്‍.

ധ്യാനത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കൗണ്‍സിലിംഗിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.ഫാ .ഡൊമിനിക്കിനെ നേരിട്ട് കണ്ട് സംസാരിക്കേണ്ടവര്‍ക്ക് അതിനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഇതോടനുബന്ധിച്ച് കുട്ടികള്‍ക്കായുള്ള ധ്യാനവും ഒരുക്കിയിട്ടുണ്ട്.

ദൂരെ നിന്നും വരുന്നവര്‍ക്കായി സൗത്ത് കോര്‍ട്ട് ഹോട്ടലിലും സമീപങ്ങളിലുള്ള ഏതാനം ലോഡ്ജുകളിലും താമസ സൗകര്യം ലഭ്യമാണ്.താമസ സൗകര്യം വേണ്ടവര്‍ മുന്‍ കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.ലിമറിക്കിലെ വീടുകളിലും ധ്യാനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി താമസ സൗകര്യം ഒരുക്കുന്നുണ്ട്.വീടുകളില്‍ താമസ സൗകര്യം വേണ്ടവര്‍ ജോജോ ദേവസ്യയുമായി (089 406 8323 )നേരിട്ട് ബന്ധപ്പെടെണ്ടതാണ്.

ലിമറിക്ക് ധ്യാനത്തിന്റെ വിജയത്തിനായി ഭവനങ്ങളില്‍ പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ഥന നടത്തണമെന്ന് ലിമറിക്ക് കാത്തലിക് കമ്മ്യൂണിറ്റിയുടെ രക്ഷാധികാരി ഫാ .ഫ്രാന്‍സിസ് നീലങ്കാവില്‍ അഭ്യര്‍ഥിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ .ഫ്രാന്‍സിസ് നീലങ്കാവില്‍ (08770 84751 )
ജോസ് ലൂക്കോസ്(ബോബി } (0851 123 658 )
രാജു തോമസ് (087 310 9007 )
മോനച്ചന്‍ നാരകത്തറ (089 412 7328 )

Scroll To Top