Monday December 05, 2016
Latest Updates

ലിമറിക്കില്‍ ആയിരത്തോളം പുതിയ തൊഴില്‍ അവസരങ്ങള്‍

ലിമറിക്കില്‍ ആയിരത്തോളം പുതിയ തൊഴില്‍ അവസരങ്ങള്‍

ലിമറിക്ക് :ലിമറിക് യൂനിവേഴ്‌സിറ്റി കോളേജ് വികസനത്തിന്റെ ഭാഗമായി 1000ത്തോളം പുതിയ തൊഴില്‍ സാധ്യതകള്‍ കൂടി തുറക്കപ്പെടും. വികസനത്തിനായി 100 മില്ല്യന്‍ യൂറോയോളമാണ് ലിമറിക് യൂനിവേഴ്‌സിറ്റി യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിരിക്കുന്നത്.
ഡെവലപ്‌മെന്റ് പ്ലാനിനോടനുബന്ധിച്ചുതന്നെയാണ് ആയിരം തൊഴില്‍ സാധ്യതകളും. ഇതില്‍ 710ഓളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട താത്കാലിക ജോലി ആണെങ്കിലും 290ജോലികളും ഉയര്‍ന്ന സ്ഥാനവും ശമ്പളവും ഉള്ള സ്ഥിര ജോലി തന്നെ.
224മില്ല്യന്‍ യൂറോയുടെ പ്രവര്‍ത്തനമാണ് ലിമറിക് യൂനിവേഴ്‌സിറ്റി നടത്തുക. ഇതില്‍ പകുതിയിലേറെ പണവും യൂനിവേഴ്‌സിറ്റി ഫണ്ടില്‍ നിന്നു തന്നെയാണ് ചിലവഴിക്കുക. ഡെവലപ്‌മെന്റ് 20142018ന്റെ ഭാഗമായാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ലിമറിക്ക് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ ഭാഗമായി പുതിയ ക്ലിനിക്കല്‍ വിഭാഗം കൂടി പ്രവര്‍ത്തനം ആരംഭിക്കും. പിന്നീട് സിറ്റി സെന്ററില്‍ വിദ്യാര്‍ത്ഥികളുടെ താമസ സൗകര്യങ്ങളുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കും. ഇത് കൂടാതെ ലിമറിക് സിറ്റിയില്‍ പുതുതായി ഒരു അക്കാദമിക് സെന്ററും കൂടി സ്ഥാപിക്കും.
പഠനത്തിനാവശ്യമായതും വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായതുമായ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ഇപ്പോഴത്തെ വികസനത്തിലൂടെ ലക്ഷ്യമിടുന്നത്. അയര്‍ലണ്ടിലെ യൂനിവേഴ്‌സിറ്റികളെ ഇത്തരത്തില്‍ സഹായം നല്‍കാന്‍ സന്നദ്ധരായിരിക്കുകയാണ് യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കും.
ഈ വികസന പദ്ധതി അഞ്ചുവര്‍ഷങ്ങള്‍ കൊണ്ടു തന്നെ പൂര്‍ത്തീകരിക്കണമെന്നുള്ളതാണ് ഇപ്പോഴത്തെ ലക്ഷ്യം. വിദ്യാര്‍ത്ഥികളുടെ കലാ കായിക രംഗത്തുള്ള കഴിവുകളിലും യൂനിവേഴ്‌സിറ്റി അതിന്റേതായ പ്രാധാന്യം നല്‍കുന്നുമുണ്ട്. ലൈബ്രറി വികസനവും റഗ്ബി ടീമിന് ട്രെയിനിംഗ് സെന്റര്‍ നിര്‍മ്മിക്കുന്നതും എല്ലാം തന്നെ ഇത്തവണത്തെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മീറ്റിംഗ് റൂം ഉള്‍പ്പെടെയുള്ള പുതിയ ഒരു സ്റ്റുഡന്റ് സെന്റര്‍ ബില്‍ഡിംഗും പദ്ധതിയില്‍ ഉണ്ട്.

Scroll To Top